ഡല്‍ഹി: സുപ്രീം കോടതിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേള്‍ക്കുക. കോടതിയിലെ നിരവധി ആളുകള്‍ നീരിക്ഷണത്തില്‍ പോയെന്നും അതികൃതര്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജഡ്ജിമാര്‍ വീട്ടില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദം കേള്‍ക്കുക. സുപ്രീം കോടതിയും, പരിസരവും, ഓഫീസുമെല്ലാം അണുവിമുകതമാക്കിയാണ് കോടതി നടപടികള്‍ ഇന്ന് ആരംഭിക്കുക. കോടതിയിലെ 90 ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.68 ലക്ഷം പുതിയ കേസുകളും 904 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.