തപാൽ വോട്ട് വിവരങ്ങൾ കൈമാറണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ

തപാൽ വോട്ടുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥികൾ. കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള, വർക്കലയിലെ ബിആർഎം ഷഫീർ, പുനലൂരിലെ അബ്ദുറ​ഹ്മാൻ രണ്ടത്താണി കൊല്ലത്തെ ബിന്ദു കൃഷ്ണ കുണ്ടറയിലെ പിസി വിഷ്ണുനാഥ് എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തപാൽ വോട്ടിന് അപേക്ഷിച്ചവർ, അച്ചടിച്ച തപാൽ വോട്ടുകൾ, വിതരണം ചെയ്ത തപാൽ വോട്ടുകൾ എന്നിവയുടെ വിവരങ്ങളാണ് സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റൽ ബാലറ്റുകളുടെ സീരിയൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമല്ലാതെയാണ് പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്തതെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ആക്ഷേപമുണ്ട്. തപാൽ വോട്ടിനായി മൂന്നരലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇവർക്കായി 10 ലക്ഷം ബാലറ്റ് പേപ്പറുകൾ അച്ചടിച്ചെന്നാണ് പരാതി. ഈ പശ്ചാത്തതലത്തിൽ ഓരോ മണ്ഡലങ്ങളിലെയും തപാൽ വോട്ടുകളുടെ വിവരമാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. അച്ചടിച്ച ശേഷം വിതരണം ചെയ്യാത്ത തപാൽ വോട്ടുകളുടെ വിവരങ്ങൾ നൽകണമെന്നും സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് രേഖാമൂലം ആവശ്യപ്പെട്ടു.

Contact the author

News Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More