ബംഗാളില്‍ വിലക്കിനെതിരേ മമതയുടെ പ്രതിഷേധ ധര്‍ണ്ണ

തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്ന് വിലക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ധര്‍ണ്ണയ്‌ക്കൊരുങ്ങുന്നു. കൊല്‍ക്കൊത്തയില്‍ ഗാന്ധിപ്രതിമയുടെ മുന്നിലായിരിക്കും 8 മണിക്കൂര്‍ ധര്‍ണ്ണ. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മമതാ ബാനര്‍ജി കേന്ദ്രസേനയ്ക്കെതിരെ നടത്തിയ പരാമര്‍ശവും  മതപരമായ പ്രസ്താവനകളും തെരഞ്ഞടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് കമ്മിഷന്‍ നടപടി സ്വീകരിച്ചത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ഉച്ചയ്ക്ക് 12 മുതലാണ് കൊല്‍ക്കത്തയില്‍ ധര്‍ണ്ണയിരിക്കുക. രാത്രി എട്ടു മണിവരെയാണ് കമ്മിഷന്റെ വിലക്ക്. അതിനു ശേഷം മമത രണ്ടു യോഗങ്ങളില്‍ പങ്കെടുക്കാനും സാദ്ധ്യതയുണ്ട്. 

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെ ബാരാനഗറില്‍ ടൗണ്‍ഹാളില്‍ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പങ്കുചേരുന്നുണ്ട്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളിലായി നടന്ന 135 സീറ്റുകളില്‍ 92 എണ്ണത്തിലും ബിജെപി മുന്നിലാണെന്ന് അമിത്ഷാ  അവകാശപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ 200 സീറ്റുകളില്‍ വിജയിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് മഹത്തായ വിടവാങ്ങല്‍ സന്ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 നാണ് ആരംഭിച്ചത്. നാലു ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അഞ്ചാം ഘട്ടം ഏപ്രില്‍ 17 ന് നടക്കും. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More