എമിറേറ്റ്സ് ഐഡന്‍റ്റിറ്റി കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്

ദുബായ്: യുഎഇ-യില്‍ എമിറേറ്റ്സ് ഐഡന്‍റ്റിറ്റി കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ പുതിയ നമ്പര്‍ കൊടുക്കാനുള്ള സംവിധാനം സജ്ജമായി. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി മൊബൈല്‍ നമ്പറിലേക്ക് ടു- സ്റ്റെപ് വെരിഫിക്കേഷനും, ഒടിപിയും വരും. ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി കാര്‍ഡ്‌ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍:

ഒന്നാം ഘട്ടം 

  • ആദ്യം, നിലവില്‍  താമസിക്കുന്ന രാജ്യം ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ പോയി സെലക്ട്‌ ചെയ്യുക 
  • ഐഡന്‍റ്റിറ്റി നമ്പര്‍ നല്‍കുക [എമിരേറ്റ്സ് കാര്‍ഡിന്‍റെ ആദ്യ പേജില്‍ നല്‍കിയിട്ടുണ്ട്]
  • ഫയല്‍ നമ്പര്‍ നല്‍കുക - റസിഡന്‍സ് വിസയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പാസ്പോര്‍ട്ടിലും ഫയല്‍ നമ്പര്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുണ്ട്. ഫോം പൂരിപ്പിച്ച് നല്‍കുമ്പോള്‍ 3 വിഭാഗങ്ങളായി തരംതിരിച്ച് ഡിപ്പാര്‍ട്ട്മെന്‍റ് , വര്‍ഷം, സേവനം എന്നിങ്ങനെയാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ ഡിപ്പാര്‍ട്ട്മെന്‍റ് പൂരിപ്പിക്കുമ്പോള്‍ ഫയല്‍ നമ്പറിന്‍റെ ആദ്യ മൂന്നക്കങ്ങള്‍ നല്‍കണം.  വര്‍ഷത്തിന്‍റെ കോളം പൂരിപ്പികുമ്പോള്‍  വിസ ആദ്യമായി അനുവദിക്കപ്പെട്ട വര്‍ഷമാണ്‌ നല്‍കേണ്ടത്. സര്‍വീസ് കോളത്തില്‍ നല്‍കേണ്ടത് ഫയല്‍ നമ്പറിന്‍റെ അവസാന മൂന്നക്കവും. ഇതിന് ശേഷം എമിറെറ്റ്സ്  ഐഡിയില്‍ നല്‍കിയിരിക്കുന്ന വ്യക്തിയുടെ പേര് ഇംഗ്ലീഷിലും, ശേഷം അറബിയിലും നല്‍കുക.
  • പാസ്പോര്‍ട്ട്‌ നമ്പറും, ജനന തിയതിയും നല്‍കുക. 
  • ഇമെയില്‍ ഐഡി നല്‍കുക
  • എമിറെറ്റ്സ് ഐഡിയില്‍ നല്‍കിയിരിക്കുന്ന നമ്പര്‍ നല്‍കിയതിനു ശേഷം പുതിയ മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്ടര്‍ ചെയ്യുക
  • അഡ്രെസ്സ് നല്‍കുക, ക്യാപ്ച്ച വെരിഫിക്കേഷന്‍ കോഡ് നല്‍കി സേവ് ചെയ്യുക.

രണ്ടാം ഘട്ടം 

  • ഫോമില്‍ ഇത്രയും കാര്യങ്ങള്‍ നല്‍കി കഴിയുമ്പോള്‍ കമ്പ്യൂട്ടര്‍ പുതുക്കിയ വിവരങ്ങള്‍ വ്യക്തിക്ക് നല്‍കും. നല്‍കിയ വിവരങ്ങള്‍ എല്ലാം ഒന്നുകൂടെ ചെക്ക്‌ ചെയ്തതിന് ശേഷം സേവ് നല്‍കുക.

മൂന്നാം ഘട്ടം 

  • വിവരങ്ങള്‍ നല്‍കി കഴിയുമ്പോള്‍ പെയ്മെന്‍റ് നടത്തുകയാണ് വേണ്ടത്. ഇതിനായി  52 ദര്‍ഹമാണ് ഫീസായി അടക്കേണ്ടത്  [ഇന്ത്യന്‍ കറന്‍സിയില്‍  1027 രൂപ]                                                                                                                                                                                                                                                
Contact the author

Web Desk

Recent Posts

Web Desk 1 day ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More