ബൈറ്റിനായി മാധ്യമ പ്രവര്‍ത്തകര്‍ സമീപിക്കരുത് - കെ.ടി ജലീല്‍

തിരുവനന്തപുരം: ദയവ് ചെയ്ത് ബൈറ്റിനായി മാധ്യമ പ്രവര്‍ത്തകര്‍ സമീപിക്കരുതെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെ രാജിക്കത്ത് നല്‍കിയ വിവരം പുറത്ത് വിട്ടത് താന്‍ അസുഖ ബാധിതനായി കഴിയുന്നതു കൊണ്ടാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞു.  

കഴുത്തില്‍ കെട്ടി കിടന്ന ഫാറ്റ് നീക്കം ചെയ്യാനുള്ള ഓപ്പറഷന്‍ കഴിഞ്ഞിരിക്കുകയാണ്. മുഖത്ത് നീരുള്ളതിനാല്‍ രണ്ടാഴ്ച്ച വിശ്രമം അവിശ്യമാണ്. അതുകൊണ്ടാണ് മാധ്യമങ്ങളെ കാണാന്‍ സാധിക്കാത്തതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. അസുഖം ഭേദമാകുന്നവരെ തന്‍റെ അഭിപ്രായങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിക്കും, ഒരു മാധ്യമത്തിന് മാത്രമായി അഭിമുഖം നല്‍കാന്‍ താല്പര്യമില്ല. എല്ലാ മധ്യമങ്ങളെയും ഒരുമിച്ച് കാണാനാണ് ഉദ്ദേശിക്കുന്നതെന്നും കെ. ടി. ജലീല്‍ വ്യകതമാക്കി.

മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്തയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ വാദം നടക്കുമ്പോഴാണ് ജലീല്‍ രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി. ജലീൽ. വിവാദം തുടങ്ങി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. ന്യൂനപക്ഷ വികസ കോർപറേഷനിൽ ബന്ധുവായ ടി. കെ. അദീബിന്റെ നിയമനമാണ് വിവാദത്തിലായത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More
Web Desk 2 days ago
Keralam

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

More
More
Web Desk 2 days ago
Keralam

രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്

More
More