ആഭ്യന്തര ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

ആഭ്യന്തര ഓഹരി വിപണിയിൽ എക്കാലത്തെയും വലിയ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് സൂചിക 2,707.39 പോയിൻറ് ഇടിഞ്ഞ് 32,990.01 ലെത്തി. എൻ‌എസ്‌ഇ നിഫ്റ്റി ബെഞ്ച്മാർക്ക് 809.75 പോയിൻറ് കുറഞ്ഞ് 9,648.65 ലെത്തുകയും ചെയ്തു. കൊറോണ വൈറസ്  ഒരു മഹാമാരിയായി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ കര്‍ശന വിസാ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതും, അമേരിക്ക യൂറോപ്പിൽ നിന്ന് താൽക്കാലിക യാത്രാ വിലക്ക് പ്രഖ്യാപിച്ചതും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്ന് വിലയിരുത്തപ്പെടുന്നു.

നിഫ്റ്റി ബാസ്‌ക്കറ്റിലെ 50 ഓഹരികളും നഷ്ടത്തോടെയാണ് ഇന്നും വ്യാപാരം ആരംഭിച്ചത്. 11 എണ്ണം കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബിപിസിഎൽ, യെസ് ബാങ്ക്, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, അദാനി പോർട്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗെയിൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 10.44 ശതമാനത്തിനും 15.94 ശതമാനത്തിനും ഇടയിലാണ് ഇവയുടെ നഷ്ടം. 

എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. അമേരിക്ക ഏര്‍പ്പെടുത്തിയ യൂറോപ്പില്‍നിന്നുള്ള യാത്രാ വിലക്ക് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ലോക ബിസിനസിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടിയതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 

Contact the author

Financial Desk

Recent Posts

Web desk 2 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More