അംബേദ്കറെ കുറിച്ച് അധികമാരും അറിയാത്ത 5 കാര്യങ്ങള്‍

ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി. ആർ. അംബേദ്കറുടെ 130–ാം ജന്മവാർഷികം ഇന്ന്. 1891 ഏപ്രിൽ 14ന് മധ്യപ്രദേശിലാണ് അദ്ദേഹം ജനിച്ചത്. ഡോ. അംബേദ്കറെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് നമുക്ക് അത്രയേറെ അറിയാന്‍ ഇടയില്ലാത്തതായ പല കാര്യങ്ങളുണ്ട്. അത്തരത്തില്‍ 5 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. അംബേദ്കറല്ല 'അംബവദേക്കര്‍'

'ഭീം റാവു റാംജി സക്പാലിന്‍ അംബവദേക്കര്‍' എന്നാണ് അംബേദ്‌കറുടെ യധാര്‍ത്ഥ പേര്. മഹാരാഷ്ട്രയിലെ രത്‌ന ഗിരി ജില്ലയിലുള്ള അംബവഡെ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശം. ജനിച്ചത് അന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സ് അതായത് ഇന്നത്തെ മദ്ധ്യപ്രദേശിന്റെ ഭാഗമായ മഹോവിലായിരുന്നെങ്കിലും. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മഹാദേവ് അംബേദ്കര്‍ എന്ന അദ്ധ്യാപകനാണ് അംബവദേക്കറെ അംബേദ്കറാക്കിയത്.

2. അംബേദ്കറുടെ ആത്മകഥ പഠിപ്പിക്കുന്ന വിദേശ സര്‍വകലാശാല

വെറും 20 പേജ് മാത്രമുള്ള ആത്മകഥാ സമാനമായ പുസ്തകം 1935-36 കാലത്ത് അംബേദ്കര്‍ തയ്യാറാക്കിയിരുന്നു. 'വെയ്റ്റിംഗ് ഫോര്‍ എ വിസ' എന്ന പേരിലുള്ള അനുഭവക്കുറിപ്പുകള്‍ കുട്ടിക്കാലം മുതല്‍ അദ്ദേഹം നേരിട്ട കടുത്ത ജാതി വിവേചനത്തിന്റേയും പീഡനങ്ങളുടേയും അപമാനങ്ങളുടേയും വിവരണമായിരുന്നു. അംബേദ്കര്‍ പഠിച്ച കൊളംബിയ സര്‍വകലാശാലയാണ് ഇത് പാഠഭാഗമാക്കിയത്.

3. ജോലിസമയം 8 മണിക്കൂറാക്കി ചുരുക്കാന്‍ നേതൃത്വം നല്‍കി

1942 മുതല്‍ 46 വരെ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയ് കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു ഡോ. അംബേദ്കര്‍. നിരവധി തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ക്ക് പിന്നില്‍ അംബേദ്കറുടെ സംഭാവനയുണ്ടായിരുന്നു. അതിലൊന്നാണ് ഇന്ത്യയിലെ തൊഴില്‍ സമയം 12ല്‍ നിന്ന് എട്ടാക്കി ചുരുക്കിയത്. 1942 നവംബറില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലാണ് ഇത് അംഗീകരിക്കപ്പെട്ടത്.

4. ഹിന്ദു കോഡ് ബില്ലിനായി  പോരാടി

ഹിന്ദു കോഡ് ബില്ലിലുള്ള അഭിപ്രായ ഭിന്നതകള്‍ മൂലം 1951ല്‍ നെഹ്രു മന്ത്രിസഭയില്‍ നിന്നും രാജിവച്ച നിയമ മന്ത്രിയാണ് അംബേദ്‌കര്‍. സ്വത്തില്‍ തുല്യ അവകാശം, വിവാഹമോചനത്തിന് അനുമതി, വിധവകളും വിവാഹമോചിതരുമായ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കല്‍, മിശ്രവിവാഹങ്ങള്‍ക്കും ഏത് ജാതിയിലോ സമുദായത്തിലോ പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുമുള്ള അവകാശങ്ങള്‍ തുടങ്ങിയവയെല്ലാം ഹിന്ദു കോഡ് ബില്ലിലൂടെ അദ്ദേഹം മുന്നോട്ടു വച്ചിരുന്നു.

5. വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ 

വിദേശത്ത് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് അംബേദ്കര്‍. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തെ പഠനത്തിനിടെ സാമ്പത്തികശാസ്ത്രത്തില്‍ 29, ചരിത്രത്തില്‍ 11, സാമൂഹിക ശാസ്ത്രത്തില്‍ ആറ്, തത്വചിന്തയില്‍ ഏഴ്, നരവംശ ശാസ്ത്രത്തില്‍ നാല്, രാഷ്ട്രമീമാംസയില്‍ മൂന്ന്, ഫ്രഞ്ചിലും ജര്‍മ്മനിലും ഓരോന്ന് എന്നിങ്ങനെ വീതം അദ്ദേഹം കോഴ്‌സുകള്‍ പഠിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
History

ജംബോ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ആന

More
More
Web Desk 1 year ago
History

ഗ്ലൂമി സൺഡേ - ഓരോ മൂളിച്ചയിലും മരണം മറനീക്കി വരുന്ന മാരകഗാനം

More
More
Web Desk 1 year ago
History

ലോകത്തിലെ ഏറ്റവും പഴയ ജീന്‍സ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

More
More
Web Desk 1 year ago
History

ഇന്ത്യയില്‍ കറുത്ത താജ്മഹ്ലോ?!

More
More
History

12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തി

More
More
Web Desk 1 year ago
History

ചൈനയെ മുട്ടുകുത്തിച്ച കറുപ്പ് യുദ്ധം

More
More