ചാരക്കേസ് അന്വേഷിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹം - നമ്പി നാരായണന്‍

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന്  ഐ എസ് ആര്‍ ഒ മുന്‍  ശാസ്തജ്ഞനും കേസിലെ പ്രധാന കുറ്റാരോപിതനുമായിരുന്ന നമ്പി നാരായണന്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു നമ്പി നാരായണന്‍. കേസ് മുഴുവനായിത്തന്നെ കെട്ടിച്ചമച്ചതാണ്. എന്നാല്‍  അതിന് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ ഗൂഡാലോചനയുണ്ടെങ്കില്‍ അത് പുറത്തുവരാന്‍ സിബിഐ അന്വേഷണംകൊണ്ട് സാധിക്കുമെങ്കില്‍ അങ്ങനെ നടക്കട്ടെയെന്നും നമ്പി നാരായണന്‍ പറഞ്ഞു. 

കേസ് കെട്ടിച്ചമച്ചതാണ് എന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമാകുകയും അവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അന്വേഷണത്തിന് അര്‍ത്ഥമുണ്ടാകുകയുള്ളൂ. ഒന്നില്‍കൂടുതല്‍ ആളുകള്‍  ഗൂഡാലോചനക്ക് പിന്നിലുണ്ടാവാമെന്നും നമ്പി നാരായണന്‍ പറഞ്ഞു. 

ചാരക്കേസാണ് രാജ്യത്തെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ മുന്നോട്ടുപോക്കിന് തടസ്സമായത്. 1999-ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ 15 വര്‍ഷങ്ങള്‍ വൈകിയാണ് പൂര്‍ത്തിയാക്കാനായത്. ഇത്തരം അന്വേഷണ ശ്രമങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെങ്കില്‍ ഗുണം ചെയ്തേനേയെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച അന്വേഷണഘട്ടത്തില്‍ താന്‍ പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേസില്‍ ഉള്‍പ്പെട്ട് വ്യക്തി ജീവിതത്തിലും ശാസ്ത്രജ്ഞന്‍ എന്ന നിലയിലുള്ള പ്രൊഫഷണല്‍ ജീവിതത്തിലും വലിയ നഷ്ടങ്ങള്‍ സംഭവിച്ച നമ്പി നാരായണന് കോടതി ഉത്തരവ് പ്രകാരം നഷ്ട പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 6 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 7 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More