'ബിച്ച്' പട്ടണത്തിന്‍റെ പേജ് നീക്കം ചെയ്ത നടപടി ഫേസ്ബുക്ക് തിരുത്തി

ഫ്രാന്‍സിലെ ചെറുപട്ടണമായ 'ബിച്ച്'ന്‍റെ പേജ് ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്ക് അല്‍ഗോരിതം ഇംഗ്ലീഷിലെ മോശമായ പദമായി തെറ്റിദ്ധരിച്ചാണ് പേജ് നീക്കം ചെയയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ഈ നടപടി ഫേസ്ബുക്കിന്‍റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍  ഒരു മാസത്തിന് ശേഷമാണ് പേജ് ലഭ്യമാക്കിയത്. ഫേസ്ബുക്കിന്‍റെ ഈ നീക്കത്തിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. 

ഫേസ്ബുക്കിന്‍റെ നിയമം അനുസരിച്ച് പേജുകളുടെ പേരുകള്‍ കൃത്യമായി നല്‍കുകയും, അവഹേളന വാക്കുകള്‍  ഉള്‍ക്കൊള്ളിക്കാനും പാടില്ല. ഈ ഒരു ആശയക്കുഴപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ്  മാര്‍ച്ച്‌ 19ന് പേജ്, ഫേസ്ബുക്ക് നീക്കം ചെയ്തത്. ബിച്ച് പട്ടണത്തിന്‍റെ മേയർ ബെനോയ്റ്റ് കീഫർ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നുണ്ടായ നടപടി മോഡറെഷന്‍ ടൂളുകളുടെ അപര്യാപ്തത ചൂണ്ടി കാണിക്കുന്നതാണെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. 

ബിച്ച് പ്രദേശവാസികളിലേക്ക് വാര്‍ത്തകളും, അറിയിപ്പും നല്‍കാനായിരുന്നു പേജ് ഉപയോഗിച്ചിരുന്നത്. ഫേസ്ബുക്ക് പേജ് നീക്കം ചെയ്യുന്നതിന് ശേഷം പട്ടണത്തിന്റെ പോസ്റ്റൽ കോഡ് ഉൾപ്പെടുത്തിക്കൊണ്ട് 'മെയ്‌റി57230' എന്ന പുതിയൊരു പേജ് അധികൃതര്‍ തുടങ്ങുകയായിരുന്നു.

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More