ഭോപാല്‍: വാര്‍ദ്ധക്യ മരണം പോലെയാണ് കൊവിഡ് മരണവുമെന്ന് മധ്യപ്രദേശ് മന്ത്രി പ്രേംസിങ് പാട്ടീല്‍. സംസ്ഥാനത്ത് കൊവിഡ് മരണം കൂടി വരുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിനല്കുമ്പോഴാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
പ്രായമാകുമ്പോള്‍ ആളുകള്‍ മരിക്കുന്നത് പോലെയാണ് കൊവിഡ് ബാധിച്ച് മരിക്കുന്നതും, സംസ്ഥാനത്ത് കൊവിഡ് മരണങ്ങള് സംഭവിക്കുന്നുണ്ട് എന്ന് താന്‍ അംഗീകരിക്കുന്നു. അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായിനില്‍ക്കണം. സമുഹിക അകലം പാലിക്കുകയും, മാസ്ക് ധരിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ പോയി കാണണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകളാണ്. ആദ്യമായിട്ടാണ് രാജ്യത്ത് ഒരു ദിവസം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 2,00,739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 1,40,74,564 പേര് ചികിത്സയിലുണ്ട്.