ലോകായുക്ത വിധി: ജലീലിനായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല

ബന്ധുനിയമനത്തിലെ കെടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിക്കില്ല. ജലീല്‍ രാജി വെച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് എജിയില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം.

ലോകായുക്ത വിധിയെ ചോദ്യം ചെയ്ത് ജലീല്‍ കോടതിയെ സമീപിച്ചിരുന്നു. ജലീലിനൊപ്പം സര്‍ക്കാരിനും ഉത്തരവിനെ ചോദ്യം ചെയ്ത് ഹരജി നല്‍കാമായിരുന്നു. കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയതെന്ന് ജലീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രാഥമിക അന്വേഷണം നടത്താതെയാണ് ലോകായുക്ത അന്തിമ നിഗമനത്തിലെത്തിയതെന്നും ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ല ഇതെന്നും അദ്ദേഹം വാദിക്കുന്നുണ്ട്.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് എജിയും വ്യക്തമാക്കിയത്. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറയുന്നു. പരാതി ലഭിച്ചാല്‍ എതിര്‍കക്ഷിക്ക് അന്വേഷണത്തിന് മുമ്പ് പരാതിയുടെ പകര്‍പ്പ് ലഭിക്കണമെന്നാണ് ഈ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ ജലീലിന് പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിനൊപ്പമാണന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കി. ഇത് പ്രകാരം എതിര്‍കക്ഷിക്കും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More