അഭിമന്യൂ വധക്കേസ് - മുഖ്യപ്രതി കീഴടങ്ങി

ആലപ്പുഴ: അഭിമന്യൂ വധക്കേസ് മുഖ്യപ്രതി സഞ്ജയ്‌ ദത്ത് കീഴടങ്ങി. ആര്‍എസ് എസ് പ്രവര്‍ത്തകനായ സഞ്ജയ്‌ ദത്ത് പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. അഭിമന്യൂ വധക്കേസില്‍ 5 പ്രതികളുണ്ട്. ഇവരെ  തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ബുധനാഴ്ച് രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. വെള്ളിക്കുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ വാക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അഭിമാന്യൂവിന്‍റെ സഹോദരനും ആര്‍എസ്എസ്ക്കാരുമായി പ്രശ്നമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് അഭിമാന്യൂവിന്‍റെ കൊലപതാകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ല, സ്കൂളില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയിലെങ്ങാനും പ്രവര്‍ത്തിച്ചിട്ടുണ്ടാകും, അവന്‍ ഒരു പ്രശ്നക്കാരനല്ലെന്നും അഭിമന്യൂവിന്‍റെ പിതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഭിമന്യൂവിന്റെ സഹോദരനും, ആര്‍എസ്എസ് ക്കാരും തമ്മില്‍ നിലനിന്ന പ്രശനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിപിഎം ആരോപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More