ഇന്ത്യയില്‍ ഇന്നലെ മാത്രം രണ്ടര ലക്ഷത്തോളം കൊവിഡ്‌ കേസുകള്‍

ഡല്‍ഹി: രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട്‌ ചെയ്തത് രണ്ടര ലക്ഷത്തോളം പുതിയ കൊവിഡ്‌ കേസുകള്‍. ആദ്യമായിട്ടാണ് രാജ്യത്ത് ഒരു ദിവസം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇന്നലെ 2,34,692 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം നിലവില്‍ 16,79,740 പേര്‍ ചികിത്സയിലുണ്ട്. 

രാജ്യത്ത് ഏറ്റവും അധികം കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തെ മൊത്തം കൊവിഡ്‌ കേസില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ 59.79 ശതമാനം പുതിയ കേസുകളാണുളളത്. മഹാരാഷ്ട്രയില്‍ 389 മരണവും, ഡല്‍ഹിയില്‍ 141 മരണവും ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തു. ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

ഇന്ത്യയില്‍ മൊത്തം കൊവിഡ്‌ കേസുകള്‍ 1,45,26,609 എണ്ണമായിരുന്നു. ഇതില്‍ 1,26,71,220  പേര്‍ സുഖം പ്രാപിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നത്.

കേരളത്തില്‍ ഇന്നലെ മാത്രം 10,031 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ കോഴിക്കോട് ജില്ലയിലാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്. സംസ്ഥാനത്ത്  ഇതുവരെ  4887 പേരാണ് കൊവിഡ്‌ ബാധിച്ച് മരിച്ചത്.

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 17 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 19 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 20 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More