കൊവിഡ്‌ രണ്ടാം തരംഗം; എല്ലാ യുവാക്കളും സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: കൊവിഡ്‌ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ യുവാക്കളും സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് ഡിവൈഎഫ്ഐ.  കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് ഇതുവരെ മാതൃകാപരമായ നിയന്ത്രണങ്ങള്‍ ലോകത്തിന് മുന്‍പില്‍ കാഴ്ച വെക്കാന്‍ സാധിച്ചു . രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ യുവജനങ്ങളും തയാറാകണമെന്ന്  ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.  

ആദ്യ ഘട്ടത്തില്‍ മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്ക്കരണം നല്‍ക്കാന്‍ ആണ് ഡിവൈഎഫ്ഐ ഉദ്ദേശിക്കുന്നത്. അതുവഴി രോഗ വ്യാപനം കുറക്കാന്‍ സാധിക്കും. ക്വാറന്‍റ്റയിനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കുക, കൊവിഡ്‌ ബാധിച്ച് മരിക്കുന്നവരുടെ ശരീരം അടക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനാണ് ഡിവൈഎഫ്ഐ ഉദ്ദേശിക്കുന്നത്. 

സംസ്ഥാനത്ത് ഇന്നലെ മാത്രം‌ റിപ്പോര്‍ട്ട്‌ ചെയ്തത്  13 ,835 കൊവിഡ്‌ കേസുകളാണ്. ഇതില്‍ 12,499 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 4904 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More