തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം - സാംസ്‌കാരിക പ്രവര്‍ത്തകര്‍

തൃശ്ശൂര്‍: കൊവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം നടത്തരുതെന്ന് അവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സര്‍ക്കാരിന് കത്ത് നല്‍കി. കെ.ജി ശങ്കരപിള്ള, കല്‍പറ്റ നാരായണന്‍, കെ. വേണു തുടങ്ങിയ 30-ലധികം ആളുകള്‍ ഒപ്പ് വെച്ച കത്താണ് സര്‍ക്കാരിന് കൈ മാറിയത്. 

കൊവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ മാത്രം കേരളത്തില്‍ 18257 കൊവിഡ്‌ രോഗം റിപ്പോര്‍ട്ട്‌ ചെയ്തു. തൃശ്ശൂര്‍ ജില്ലയില്‍ ഇന്നലെ മാത്രം 1780 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പൂരം നടത്തുന്നത് അവിവേകമാണെന്നാണ് കത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍  പൂരം, ചടങ്ങുകള്‍ മാത്രമായി നടത്തിയിട്ടുണ്ട്. അതുപോലെ ഇപ്രാവശ്യവും ചടങ്ങുകള്‍ നടത്തണമെന്ന് പൂരം നടത്തിപ്പ് ഭാരവാഹികളോടും, സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.  

സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇരുപതിനായിരം പേരെങ്കിലും രോഗബാധിതരാവുകയും രണ്ടായിരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുമെന്നും തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.

പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിക്കണമെന്നും പൂരം സ്ഥിരം നടത്തുന്നതുപോലെ നടത്താനുളള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൂരം നടത്തുന്നതില്‍ നിന്ന് മുന്നോട്ട് പോവില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ പൂരത്തിന് കൊടിയേറിയിരുന്നു. തിരുവമ്പാടി ക്ഷേത്രത്തിലും, പാറമേക്കാവ് അമ്പലത്തിലുമാണ് കൊടിയേറ്റം നടന്നത്. പൂരത്തിന് ഇനി 4  ദിവങ്ങളാണ് ബാക്കിയുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 6 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 9 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 10 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 11 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More