കൊവിഡ്‌ : ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു.‌ ശനി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിയത്. കഴിഞ്ഞ ലോക്ഡൌണ്‍ കാലത്ത് ചില ഇടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം പോലുമില്ലാതെ വിഷമിച്ചിരുന്നു, ഇത് ഭയന്നാണ് പലരും വീടുകളിലേക്ക് മടങ്ങി പോകുന്നത്.

കോഴിക്കോട് ജില്ലയില്‍ പതിനായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ പണി എടുക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ മുപ്പത് ശതമാനത്തിലധികം പേരും മടങ്ങി പോയെന്നാണ് ഹോട്ടല്‍ ആന്‍ഡ്‌ റാസ്റ്റോറന്‍റ്  അസോസിയേഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

റംസാന് പുറമേ കൊവിഡ്‌ നിയന്ത്രണങ്ങള്‍ കൂട്ടുകയും ചെയ്തത് ഹോട്ടല്‍ മേഖലയിലെ കച്ചവടം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ പലര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. കച്ചവടം കുറയുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും, താമസ സൗകര്യം നല്‍കി നിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഹോട്ടല്‍ ഉടമകളും പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More