തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്താന്‍ തീരുമാനം; ജനങ്ങളുടെ വിജയമെന്ന് പാര്‍വതി തിരുവോത്ത്

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്താന്‍ തീരുമാനമായി. പൊതുജനങ്ങളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം തള്ളികൊണ്ടാണ് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പൂരം ചടങ്ങായി മാത്രമെ നടത്തു എന്ന തീരുമാനം എടുത്തത്. അതിന് പുറമെ ചമയ പ്രദര്‍ശനവും ഉണ്ടാവില്ല. 24 ലെ പകല്‍പ്പൂരവും ഉണ്ടാവില്ല. കുടമാറ്റത്തിന്റെ സമയവും ചുരുക്കും. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചുകൊണ്ട് ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാര്‍ക്ക് തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കും.

ആളുകള്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം തില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉല്‍ക്കൊള്ളിച്ചുകൊണ്ട് മേളം നടത്താം എന്ന തീരുമാനം ദേവസ്വങ്ങള്‍ കൈകൊണ്ടിരിക്കുന്നത്.

പൂരത്തില്‍ പങ്കെടുക്കുന്നതിനായി രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രമേ പൂരത്തിന്‍ പങ്കെടുക്കാന്‍ പാടൂ എന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാനം പാലിക്കുന്നതിനായി പ്രത്യേക ഉത്തരവും പുറത്തിറക്കിയിരുന്നു.

അതേസമയം, പൂരം ചടങ്ങായി മാത്രം നടത്താന്‍ തീരുമാനിച്ചതിനു പിന്നില്‍ ജനങ്ങള്‍ അതിനെതിരെ ഉയര്‍ത്തിയ ശബ്ദമാണെന്ന് നടി പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശം അയച്ചവര്‍ക്കും, സമൂഹമാധ്യമത്തില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വ്വതി നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More