ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മിഗ്വേല്‍ ഡയസ് കാനല്‍ ചുമതലയേറ്റു

ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മിഗ്വേല്‍ ഡയസ് കാനിലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ എട്ടാമത് സമ്മേളനത്തിലാണ് മിഗ്വേലിനെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. നിലവില്‍ ക്യൂബയുടെ പ്രസിഡന്‍റാണ് മിഗ്വേല്‍ ഡയസ് കാനല്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ മിഗ്വേല്‍ 2009 മുതല്‍ 2012 വരെ വിദ്യാഭ്യാസമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഏപ്രില്‍ 17-നാണ് റൗള്‍ കാസ്‌ട്രോ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞത്. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ കാസ്‌ട്രോ രാജി പ്രഖ്യാപിച്ചത്. ആറു പതിറ്റാണ്ട് നീണ്ട കാസ്‌ട്രോ യുഗത്തിനാണ് ഇതോടെ അന്ത്യമായത്. 1959 മുതല്‍ ഫിദല്‍ കാസ്‌ട്രോയായിരുന്നു ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍. 2006-ല്‍ ഫിദല്‍ രോഗബാധിതനായതിനെത്തുടര്‍ന്നാണ് റൗള്‍ കാസ്‌ട്രോ നേതൃസ്ഥാനത്തേക്കെത്തുന്നത്.

1960ഏപ്രില്‍ 20ന് വില്ലാ ക്ലാരയിലെ പ്ലാസെറ്റാസില്‍ ഫാക്ടറി തൊഴിലാളികളുടെ മകനായാണ് മിഗ്വേലിന്റെ ജനനം. 1982ല്‍ ലാസ് വില്ലാസ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടി. 1985 ല്‍ സെന്‍ട്രല്‍ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഇക്കാലയളവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി മിഗ്വേല്‍ അടുത്തു. രണ്ടുവര്‍ഷത്തിനു ശേഷം വില്ല ക്ലാരയിലെ പാര്‍ടിയുടെ യുവജനവിഭാഗം സെക്രട്ടറി എന്ന നിലയില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി മിഗ്വേല്‍ നിക്കരാഗ്വയിലേക്ക് പോയി. 

1993ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ മിഗ്വേല്‍ വില്ല ക്ലാരയിലെ പാര്‍ടിയുടെ ആദ്യ സെക്രട്ടറിയായി. 1994 മുതല്‍ 2003 വരെ വില്ലാ ക്ലാര പ്രൊവിന്‍സിലെ കമ്യൂണിറ്റി നേതാവായും കഴിവ് തെളിയിച്ചിട്ടുണ്ട്. പിന്നീട് 14 അംഗ ക്യൂബന്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2013ല്‍ നാഷണല്‍ അസംബ്ലി മിഗ്വേലിനെ പ്രഥമ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.  

യാതൊരുവിധ ആരോപണങ്ങള്‍ക്കുമിടയില്ലാതെ മുപ്പത് വര്‍ഷക്കാലത്തിലേറെയായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുന്ന മിഗേല്‍ ക്യൂബന്‍ ജനതയ്‌ക്ക് സുപരിചിതനാണ്. ഫിദലും റൗളും തെളിച്ച വഴി തന്നെയാകും തന്റേതെന്നും താനൊരു 'ചേഞ്ച് മേക്കര്‍' അല്ലെന്നും മിഗ്വേല്‍ വ്യക്തമാക്കി കഴിഞ്ഞു. 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More