ഓപ്പറേഷന്‍ ക്ലീനിലൂടെ കര്‍ഷകരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനായി ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ സമരഭൂമിയിലെ അംഗബലം വര്‍ധിപ്പിച്ച് ഓപ്പറേഷന്‍ ശക്തിയിലൂടെ നേരിടുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

കൊറോണയുടെ പേരില്‍ കര്‍ഷകരെ ഒഴിപ്പിക്കാനുളള ഗൂഢാലോചനയാണ് നടക്കുന്നത്. ഏപ്രില്‍ 20 മുതല്‍ 26 വരെ കര്‍ഷകര്‍ 'റെസിസ്റ്റന്‍സ് വീക്കായി' ആചരിക്കും ഈ ദിവസങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്ന എല്ലായിടങ്ങളിലും കൊവിഡിനെ പ്രതിരോധിക്കാനുളള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഓപ്പറേഷന്‍ ക്ലീന്‍ നടത്തി ഒഴിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളുടെ ജീവനെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ സര്‍ക്കാര്‍ കാര്‍ഷികനിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കര്‍ഷകസംഘടന അഭിപ്രായപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ചനിലപാടിലാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More