‘കമോണ്‍ഡ്രാ മഹേഷേ…’; ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് ഫിറോസ്‌

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെടി ജലീല്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജലീലിന്റെ പഴയ വീഡിയോ പങ്കുവെച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തനിക്കെതിരേയുള്ള ആരോപണം ശരിവെച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ജലീല്‍ നിയമസഭയില്‍ വെല്ലുവിളിക്കുന്ന വീഡിയോ ആണ് ഫിറോസ് പങ്കുവെച്ചിരിക്കുന്നത്. കമോണ്‍ട്രോ മഹേഷേ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.

‘പ്രതിപക്ഷം പറയുന്ന ആക്ഷേപം ശരിയാണെന്ന് തെളിയിച്ചാല്‍ അന്ന് ഞാനെന്‍റെ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും, വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറുണ്ടോ...?' എന്നാണ് ജലീല്‍ വിഡിയോയില്‍ പറയുന്നത്. നിയമസഭയില്‍ പറഞ്ഞ വാക്കിന് എന്തെങ്കിലും വിലയുണ്ടെങ്കില്‍ ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകേണ്ട സമയമായെന്ന് ഫിറോസ്‌ പരിഹസിച്ചു.

ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നും, ഇടപെടില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Politics

അരമനകള്‍ കയറാന്‍ കോണ്‍ഗ്രസും; നീക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്

More
More
Web Desk 4 months ago
Politics

സുകുമാരന്‍ നായര്‍ പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു- വെളളാപ്പളളി നടേശന്‍

More
More
Web Desk 5 months ago
Politics

ഷുക്കൂര്‍ വധം: കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് കെ. സുധാകരന്‍

More
More
Web Desk 5 months ago
Politics

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാമെന്ന് ഇ പി ജയരാജൻ

More
More
Web Desk 5 months ago
Politics

'പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധങ്ങളും അന്വേഷിക്കണം'; നേതൃത്വത്തിന് പരാതി

More
More
Web Desk 5 months ago
Politics

ഇ പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യം; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

More
More