ഡല്‍ഹി: കൊറോണ ഭീഷണി ഗൌരവമായി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്ത പക്ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്ന ടിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊറോണ ഒരു വലിയ പ്രശ്നമാണ്.അത് അവഗണിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. എന്നാല്‍ അത് തടയാന്‍ കഴിയാത്തവണ്ണം കേന്ദ്ര സര്‍ക്കാര്‍ സ്തംഭനാവസ്തയിലാണെന്നും രാഹുല്‍ ഗാന്ധി എം.പി ആരോപിച്ചു.
സമയ ബന്ധിതംമായി കാര്യങ്ങള്‍ ചെയ്യണം അല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. ഓഹരി വിപണി ഇടിവിന്റെയും മ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തത്.
ഇതിനിടെ ഇന്നത്തെ കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്,പിയൂഷ് ഗോയല്‍ എന്നിവര്‍ ഉച്ചതിരിഞ്ഞ് 3-മണിയോടെ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്