ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പൊലീസുകാരന്‍ കുറ്റവാളിയെന്ന് കോടതി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി. ഡെറികിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു, 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. 8 ആഴ്ച്ചകള്‍ക്കുളളില്‍ ശിക്ഷ വിധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ചെറിയൊരു ഭക്ഷണശാലയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ജോര്‍ജ്ജ് ഫ്‌ളോയിഡ് 2020 ജൂണിലാണ് കൊല്ലപ്പെടുന്നത്. വ്യാജ കറന്‍സി കയ്യില്‍ വച്ചുവെന്നാരോപിച്ചാണ് ഡെറിക് ഷോവിനുള്‍പ്പെടെ നാല് പൊലീസുകാര്‍ ചേര്‍ന്ന് ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്യുകയും റോഡില്‍ കഴ്ത്തി കിടക്കി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം.

'നിങ്ങളുടെ കാല്‍മുട്ടുകള്‍ എന്റെ കഴുത്തിലാണ് എനിക്ക് ശ്വാസം മുട്ടുന്നു'... എന്ന് നിലവിളിക്കുന്ന വീഡിയോ ലോകം മുഴുവന്‍ പ്രതിഷേധങ്ങളുയരാന്‍ കാരണമായി. ജോര്‍ജ്ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് നിരവധിപേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More