ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കേന്ദ്ര പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ അധീര്‍ രഞ്ജന്‍ ചൌധരിക്കും ശശി തരൂര്‍ എംപിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടുകളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
പശ്ചിമ ബംഗാള്‍ പി സി സി പ്രസിഡന്റ് കൂടിയായ അധീര്‍ രഞ്ജന്‍ ചൌധരി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് നടക്കുന്ന ഘട്ടത്തിലാണ് തന്റെ രോഗബാധ പുറത്തുവിട്ടത്. തെരഞ്ഞടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് താന്‍ പുറകോട്ടുപോകില്ലെന്നും വെര്‍ച്ച്വല്‍ പ്ലാറ്റ് ഫോമില്‍ സജീവമായുണ്ടാകുമെന്നും അധീര്‍ രഞ്ജന്‍ ചൌധരി ട്വീറ്റ് ചെയ്തു.
തരൂരിന്റെ 85 കാരിയായ അമ്മയ്ക്കും സഹോദരിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേര്‍ക്കും വാക്സിന് എടുത്ത ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തരൂരിന്റെ സഹോദരി ഫൈസര്‍ കമ്പനിയുടെ വാക്സിനും അമ്മയും തരൂരും കോവിഷീല്‍ഡ് വാക്സിനുമാണ് സ്വീകരിച്ചത്. ഏപ്രില്‍ 8 നാണ് താനും അമ്മയും വാക്സിന് സ്വീകരിച്ചത് എന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. സഹോദരി കാലിഫോര്‍ണിയയില്‍ വെച്ചാണ് വാക്സിന് സ്വീകരിച്ചത്. മൂവരും രണ്ട് ഡോസ് വീതം സ്വീകരിച്ച് വാക്സിനേഷന് പ്രകൃയ പൂര്‍ത്തീകരിച്ചതാണ്.
കൊവിഡ് രോഗബാധ തടയാന്‍ വാക്സിന് കഴിഞ്ഞില്ലെങ്കിലും അപകടം കുറക്കാന്‍ വാക്സിന് കഴിയുമെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.