കൊവിഡ്‌ ഒരാളില്‍നിന്ന് 15 പേരിലേക്ക് വരെ പകരാം; കര്‍ശന ജാഗ്രത വേണം - ഐ എം എ

തിരുവനന്തപുരം: ഒരാളില്‍നിന്ന് 15 പേരിലേക്ക് വരെ പകരാന്‍ സാധ്യതയുള്ള വിധത്തില്‍ അതി രൂക്ഷമാണ് കൊവിഡ്‌ വ്യാപനത്തിന്റെ രണ്ടാം തരംഗം എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ശന നിയന്ത്രണങ്ങളും ജാഗ്രതയും കൂടാതെ ഈ മഹാമാരിയെ മറികടക്കാന്‍ ആവില്ലെന്നും ഐ എം എ സംസ്ഥാന അധ്യക്ഷന്‍ പി. ടി. സക്കറിയാസ്, ഉപാധ്യക്ഷന്‍ ഡോ. സുള്‍ഫി നൂഹ്, ജനറല്‍ സെക്രട്ടറി ഡോ. ബി. ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു.

കൂട്ടം കൂടുന്നത് കര്‍ശനമായി നിയന്ത്രിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കൊവിഡ്‌ പ്രോടോകോള്‍ പാലിക്കുന്നതില്‍ നടന്ന വീഴ്ച്ചയാണ് ഇപ്പോഴത്തെ പ്രധിസന്ധി രൂക്ഷമാക്കിയത്. അതുകൊണ്ട് ഇഫ്താര്‍ പാര്‍ട്ടികള്‍, വിവാഹ ചടങ്ങുകള്‍, മരണാന്തര ചടങ്ങുകള്‍, വിവിധ മതവിഭാഗങ്ങളുടെ പെരുന്നാളുകള്‍, പൂരങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും, മറ്റ് സംഘടനകളുടെയും പൊതു പരിപാടികള്‍ തുടങ്ങിയവയില്‍ ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടാവരുത്. തെരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണം.

നിലവില്‍ ആശുപത്രികളിലെ സൌകര്യങ്ങള്‍ അപര്യാപ്തമാണ്. കിടക്കകള്‍, വെന്‍റിലേറ്റര്‍, തീവ്ര പരിചരണ വിഭാഗം തുടങ്ങിയവ ആവശ്യത്തിന് തികയാത്ത അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ അത്യന്തം അപകടകരമായ സ്ഥിതിയിലേക്ക് സംസ്ഥാനം മാറും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 2ന് കര്‍ഫ്യൂ സമാനമായ അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ട്.

'ബ്രെയ്ക്ക് ദി ചെയില്‍' നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ ഓരോരുത്തരും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വരാനിരിക്കുന്ന രണ്ടാഴ്ചകള്‍ നിര്‍ണ്ണായകമാണ്. മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍, കര്‍ഫ്യൂ, തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നും ദിനംപ്രതി ഒരു ലക്ഷം പേരിലെങ്കിലും ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More