സ്പീക്കര്‍ ആവശ്യപ്പെടുന്ന ദിവസം വിശ്വാസം തെളിയിക്കാന്‍ തയാര്‍- കമല്‍നാഥ്

ഭോപ്പാല്‍: നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്  ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ടനെ കണ്ടു. ഈ മാസം 16-ന് ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം കൊറോണ ജാഗ്രതയെ ത്ടര്‍ന്നു മാട്ടിവേയ്ക്കുമെന്ന അഭൂഹങ്ങല്‍ക്കിടയിലാണ് കൂടിക്കാഴ്ച. 

ബംഗുലുരുവിലുള്ള എംഎല്‍എമാരെ മോചിപ്പിക്കണമെന്നും  മുഖ്യമന്ത്രി കമല്‍നാഥ്  മധ്യപ്രദേശ് ഗവര്‍ണ്ണര്ക്കു  നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ നിശ്ചയിക്കുന്ന ദിവസം വിശ്വാസ വോട്ടെടുപ്പ്  നടത്താന്‍ അനുവദിക്കണമെന്നും കമല്‍നാഥ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവര്‍ണ്ണര്‍ക്ക് നല്‍കിയ മൂന്നുപേജുള്ള കത്തില്‍  ഈ മാസം 3 - മുതല്‍ മധ്യപ്രദേശില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുഴുവനായി വിവരിക്കുന്നുണ്ട്. മാര്‍ച്ച് 8- ന് കോണ്‍ഗ്രസ്സിന്‍റെ 19- എംഎല്‍എമാരെ പ്രത്യേക വിമാനത്തില്‍ കയറ്റി ബിജെപി ബംഗുലുരുവിലേക്ക് കടത്തിയതായും  ഇവര്‍ക്ക് ആശയവിനിമയം നിഷേധിച്ചതായും കത്തില്‍ ആരോപിച്ചിട്ടുണ്ട്. 

ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശത്തോടെ പ്രതിസന്ധി തുടരുന്ന മധ്യപ്രദേശില്‍ 22 എംഎല്‍എമാരേയാണ്  ബംഗുലുരുവിലുള്ള റിസോട്ടില്‍ താമസിപ്പിചിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ളവരെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെ ബംഗുലുരുവിലേക്ക്  മാറ്റിയത്.

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിനു 120 -ഉം ബിജെപിക്കി 107-ഉം എംഎല്‍എമാരാണ് ഉള്ളത്. സര്‍ക്കാരിന് കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 116- എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജി കത്ത് നല്‍കിയ 22   എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അംഗബലം 206- ആയി ചുരുങ്ങും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ 107 സീറ്റുള്ള ബിജെപി ഭരണം പിടിക്കാനാണ് സാധ്യത. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ വിമത എംഎല്‍എമാരില്‍ പലരും സിന്ധ്യയില്‍ നിന്ന് അകന്നതായി വാര്‍ത്തകളുണ്ട്. 

Contact the author

national desk

Recent Posts

National Desk 9 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 9 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 12 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 12 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More