കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആറാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ നരേന്ദ്രമോദിയെയും അമിത് ഷായെയും പരോക്ഷമായി പരിഹസിച്ച് മമതാ ബാനര്‍ജി. ദക്ഷിണ ദിനാജ്പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 'ഞാനൊരു കളിക്കാരിയല്ല എന്നാല്‍ എങ്ങനെ കളിക്കണമെന്ന് എനിക്കറിയാം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച കളിക്കാരിയായിരുന്നു ഞാന്‍. ഡല്‍ഹിയില്‍ നിന്നുളള രണ്ട് ഗുണ്ടകള്‍ക്ക് മുന്നില്‍ ബംഗാള്‍ കീഴടങ്ങില്ല'- മമത പറഞ്ഞു.
പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എട്ട് ഘട്ടങ്ങളില്‍ അഞ്ചെണ്ണം നേരത്തെ പൂര്‍ത്തിയായിരുന്നു. എഴ്, എട്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പ് ഏപ്രില്‍ 26, 29 തിയതികളിലായാണ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പശ്ചിമബംഗാളിലെ അധികാരം നേടാനായുളള പൊരിഞ്ഞ പോരാട്ടത്തിലാണ്.ഇരുപാര്‍ട്ടികളുടെയും റാലികളില്‍ വന്‍ ജനപങ്കാളിത്തമാണുളളത്.
കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ റോഡ് ഷോകളും പൊതുപരിപാടികളും നടത്തുന്നത്. പശ്ചിമബംഗാളില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 10.768 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,88,956 ആയി ഉയര്‍ന്നു.