ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നു; കണ്ണീരോടെ ഡോക്ടര്‍മാരും ആശുപത്രി ഉടമകളും

ഡല്‍ഹി: കൊവിഡിന്‍റെ രണ്ടാംഘട്ട തരംഗം അതിരൂക്ഷമായ പ്രതിസന്ധിയാണ് രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ പ്രാഥമിക സൌകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ സാധിക്കാതെ ആശുപത്രികള്‍ രോഗികളെ മടക്കുകയാണ്. നിലവില്‍ ആശുപത്രിയില്‍ കിടക്കുന്ന അത്യാസന്ന രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ ആകാവുന്ന മുഴുവന്‍ വാതിലുകളും മുട്ടി നിരാശരായ നിരവധി ആശുപത്രി ഉടമകളും ഡോക്ടര്‍മാരും സോഷ്യല്‍ മീഡിയയില്‍ കലങ്ങിയ കണ്ണുകളുമായി പ്രത്യക്ഷപ്പെടുകയാണ്. 

കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ കണ്ണീരോടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. പ്രാഥമിക സൌകര്യങ്ങളും ചികിത്സയും അസാധ്യമാകുന്ന സാഹചര്യമാണ് ആ ഭിഷഗ്വരയെ കരയിച്ചത്. 

സമാനമായ അവസ്ഥയിലാണ് ഇന്ന് (വെള്ളി) ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി അധികൃതര്‍ നിസ്സഹായത അറിയിച്ചുകൊണ്ട്‌ രംഗത്ത് വന്നിരിക്കുന്നത്. രാവിലെ 8 മണിക്ക് പുറത്തുവിട്ട പ്രസ്താവനയില്‍, ഓക്സിജന്‍ ലഭിക്കാതെ ഇനി ഒരടി മുന്നോട്ടുപോവാനാവില്ല എന്നാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഷ്ടിച്ച് രണ്ടു മണിക്കൂര്‍ നല്‍കാനുള്ള ഓക്സിജന്‍ ശേഖരം മാത്രമാണ് തങ്ങളുടെ പക്കലുള്ളത്‌ എന്ന് ഗംഗാറാം ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 2 മണിക്കൂറില്‍ 25 രോഗികള്‍ മരണപ്പെട്ടതായി അറിയിച്ച ഗംഗാറാം ആശുപത്രി തങ്ങളുടെ നിസ്സഹായത ഓരോന്നായി പുറത്തുവിടുകയാണ്. പല വെന്‍റിലേറ്ററുകളും ശരിയാം വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. അടിയന്തിരമായി ഓക്സിജനും മറ്റ് അടിസ്ഥാന സൌകര്യങ്ങളും എത്തിച്ചില്ലെങ്കില്‍ 60 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനാവാത്ത സ്ഥിതിവരും-ഗംഗാറാം ആശുപത്രി ഡയരക്ടര്‍ പറഞ്ഞു. 500 ലധികം കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ഗംഗാറാം ആശുപത്രി തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ഒന്നാണ്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More