ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ദരിദ്രരുടെ എണ്ണം ഇരട്ടിയായെന്ന് പഠനം

ഡല്‍ഹി: ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയായെന്ന് പഠനം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ദരിദ്രര്‍ ആറുകോടിയായിരുന്നെങ്കില്‍ കൊവിഡ് ബാധ മൂലം അത് 13.4 കോടിയായി ഉയര്‍ന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ്' പഠനം. 150 രൂപയോ അതില്‍ താഴെയോ ദിവസവരുമാനമുളളവരെയാണ് ദരിദ്രരായി കണക്കാക്കിയിട്ടുളളത്. ദാരിദ്രത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ 45 വര്‍ഷം പിന്നിലാണെന്നും പഠനം പറയുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറവ് രേഖപ്പെടുത്തിയ സമയത്താണ് കൊവിഡ് വ്യാപനം രൂക്ഷമാവുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായത് രാജ്യത്തെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചു. ഐടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടിപ്പോയി. വന്‍കിട ചെറുകിട വ്യവസായങ്ങളെ മഹാമാരി വല്ലാതെ ബാധിച്ചു. നിരവധി പേര്‍ക്ക് ജോലി നഷ്ടമായി.

ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഗ്രാമീണമേഖലയെയും തൊഴിലാളികളെയും സാരമായി ബാധിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായതും രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാവാന്‍ കാരണമായി. 

Contact the author

National Desk

Recent Posts

Web Desk 11 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 12 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More
Web Desk 17 hours ago
National

അന്ന ജാർവിസിന്‍റെ അമ്മയുടെ ഓർമദിനം: അന്താരാഷ്ട്ര മാതൃദിനത്തിന്റെ ചരിത്രം

More
More
Web Desk 1 day ago
National

നെഹ്‌റു-ഗാന്ധി കുടുംബമുളളതുകൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്- ശിവസേന

More
More
Web Desk 1 day ago
National

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്ത 20 പേർ മരിച്ചു

More
More
Web Desk 1 day ago
National

ചലച്ചിത്ര മേഖലയിലെ 25,000 തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കും- സല്‍മാന്‍ ഖാന്‍

More
More