'സോറി കൊവിഡ് വാക്‌സിനാണെന്ന് അറിയില്ലായിരുന്നു' - മോഷ്ടിച്ച മരുന്ന് തിരിച്ചേല്‍പ്പിച്ച് കളളന്‍

ഹരിയാന: ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ കഴിഞ്ഞ ദിവസം വാക്‌സിന്‍ മോഷണം പോയത് വലിയ വാര്‍ത്തയായിരുന്നു. പിപി സെന്റര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നാണ് 1710 ഡോസ് വാക്‌സിന്‍ മോഷണം പോയത്. എന്നാലിപ്പോള്‍ മോഷ്ടിച്ച ബാഗില്‍ കൊവിഡിനെ പ്രതിരോധിക്കാനുളള വാക്‌സിനാണെന്നറിഞ്ഞ് മനസുമാറി ബാഗ് തിരിച്ചേല്‍പ്പിച്ചിരിക്കുകയാണ് കള്ളന്‍.  ബാഗ് തിരിച്ച് നല്‍കുമ്പോള്‍ തനിക്ക് പറ്റിയ തെറ്റിന് മാപ്പുപറഞ്ഞുകൊണ്ടുളള കത്തും ബാഗില്‍ വച്ചാണ് കള്ളന്‍ മടങ്ങിയത്.

സോറി ഇത് കൊറോണയ്ക്കുളള മരുന്നാണെന്ന് അറിയില്ലായിരുന്നു എന്നാണ് മോഷ്ടാവ് ഹിന്ദിയിലെഴുതിയ കത്തിലുണ്ടായിരുന്നത്. പൊലീസ് സ്റ്റേഷനുപുറത്തുളള ചായക്കടയിലാണ് മോഷ്ടാവ്  ബാഗ് തിരിച്ചേല്‍പ്പിച്ചത്. പൊലീസിനായി ഭക്ഷണമെത്തിക്കുന്നയാളാണ്, പെട്ടെന്ന് മറ്റൊരു ജോലി വന്നതിനാല്‍ ബാഗ് ഇവിടെ ഏല്‍പ്പിക്കുകയാണ്. നിങ്ങളിത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം എന്ന് കടയിലുളളവരോട് മോഷ്ടാവ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷ്ടിക്കപ്പെട്ട വാക്‌സിനാണ് തിരികെ ലഭിച്ചതെന്ന് മനസിലായത്.

Contact the author

National Desk

Recent Posts

National Desk 2 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 6 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More