കൊവിഡിനെ നേരിടാന്‍ ഇന്ത്യക്ക് സഹായഹസ്തവുമായി പാക് സംഘടന

ഇസ്ലാമാബാദ്: കൊവിഡിനെ നേരിടാന്‍ ഇന്ത്യക്ക് സഹായഹസ്തവുമായി പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷന്‍. ഇന്ത്യയുടെ കൊവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അന്‍പത് ആംബുലന്‍സുകള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശനാനുമതി തേടി ഈദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിട്ടുണ്ട്.

'നിങ്ങളുടെ രാജ്യത്ത് മഹാമാരി ഉണ്ടാക്കിയ അസാധാരണമായ ആഘാധത്തില്‍ വളരെയധികം ആളുകള്‍ ദുരിതം അനുഭവിക്കുന്നതായി അറിഞ്ഞതില്‍ വളരെ ദുഖമുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ നേരിടാനായി 50 ആംബുലന്‍സുകളുമായി സേവനമനുഷ്ടിക്കാന്‍ ഞങ്ങള്‍ തയാറാണ്. അടിയന്തര മെഡിക്കല്‍ സംഘവുമായി ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി മാത്രമാണ് ആവശ്യമെന്നും'  ഫൈസല്‍ കത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാനായി എല്ലാ സേവനങ്ങളും ഞങ്ങളൊരുക്കാം. വാഹനത്തിനാവശ്യമായ ഇന്ധനം, ഭക്ഷണം, സംഘത്തിനാവശ്യമായ വസ്തുക്കള്‍ എന്നിവയല്ലാതെ മറ്റൊന്നും അധികമായി ആവശ്യപ്പെടുന്നില്ലെന്നും ഫൈസല്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് പാക് പ്രധാനമന്ത്രിയോടാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഒരു കൂട്ടം പേര്‍ രംഗത്തെത്തിയിരുന്നു. #IndiaNeedOxygen എന്ന ഹാഷ്ടാഗ് പാക്കിസ്ഥാനില്‍ ട്രെന്‍ഡിംഗാണ്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More