'കര്‍ണനു'ശേഷം ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം

ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. 'കര്‍ണ്ണന്‍' എന്ന ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ധനുഷ് തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരം ട്വീറ്റ് ചെയ്തത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ തുടങ്ങുമെന്നും അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും ധനുഷ് വ്യക്തമാക്കി.

'പരിയെറും പെരുമാള്‍' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് മാരി സെല്‍വരാജ്. ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് അടുത്തിടെ പുറത്തിറക്കിയ കര്‍ണന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ മലയാളി താരം രജിഷാ വിജയനാണ് നായികയായെത്തിയത്. ധനുഷ് നിലവില്‍ ക്യാപ്റ്റന്‍ അമേരിക്കയുടെ സംവിധായകരായ റൂസ്സോ ബ്രദേഴ്‌സിന്റെ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Contact the author

Web Desk

Recent Posts

Movies

'എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ': മമ്മൂട്ടി

More
More
Web Desk 1 week ago
Movies

അല്ലു അർജുന് കൊവിഡ്; 'പുഷ്പ'യുടെ ഷൂട്ടിം​ഗ് നിർത്തിവെച്ചു

More
More
Movies

നൊമാഡ് ലാന്‍ഡിന് ഓസ്കാര്‍; ക്ലൂയി ഷാവോ സംവിധായക

More
More
Movies

ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്; ഇന്ത്യന്‍ പ്രതീക്ഷ വൈറ്റ് ടൈഗറിൽ

More
More
Movies

കൊവിഡ് പ്രതിസന്ധി; ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു

More
More
Movies

നസ്രിയ തെലുങ്കിലേക്ക്; 'അന്റെ സുന്ദരനിക്കി'യുടെ ചിത്രീകരണം ആരംഭിച്ചു

More
More