12 സീറ്റ് മോഹവുമായി ബിജെപി; 6 ഉറപ്പെന്ന് കോർകമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ ജയസാധ്യയുണ്ടെന്ന് ബിജെപി. നേമം മഞ്ചേശ്വരം പാലക്കാട് വട്ടിയൂർക്കാവ് കഴക്കൂട്ടം ചാത്തന്നൂർ എന്നിവിടങ്ങളിലാണ് ബിജെപി നേതാക്കൾ വിജയം ഉറപ്പെന്ന് അവകാശപ്പെടുന്നത്. കൂടാതെ തൃശ്ശൂർ, മണലൂർ തിരുവനന്തപുരം കോഴിക്കോട് നോർത്ത് എന്നിവിടങ്ങളിൽ ബിജെപിക്ക് ശുഭപ്രതീക്ഷയാണുള്ളത്.

നേമത്ത് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് എത്തുമെന്നാണ് കണക്കൂട്ടൽ. കെ മുരളീധരൻ പരമാവധി 35000 ത്തോളം വോട്ടുകൾ പിടിക്കുമെന്ന് കണക്കുകൂട്ടൽ. 

വട്ടിയൂർക്കാവിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായർ ദുർബലയായ സ്ഥാനാർത്ഥി ആയതിനാൽ കോൺ​ഗ്രസ് വോട്ടുകൾ നിർജീവമായെന്നാണ് കരുതുന്നത്. വിവി രാജേഷ് മുന്നാക്ക വോട്ടുകൾ സമാഹരിച്ചെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കടുത്ത മത്സരത്തിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ച് കയറാമെന്നാണ്  ബിജെപിയുടെ പ്രതീക്ഷ. 

തിരുവനന്തപുരത്ത് കൃഷ്ണകുമാറിന് മികച്ച സാധ്യതയുണ്ടെന്നാണ് കോർ കമ്മിറ്റി വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചടിയായില്ലെങ്കിൽ കൃഷ്ണകുമാർ ജയിച്ചേക്കുമെന്നാണ് പാർട്ടിക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. കൃഷ്ണകുമാർ അപ്രതീക്ഷിതമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 

പാലക്കാട് ഇ ശ്രീധരൻ വിജയമുറപ്പിച്ചെന്നാണ് ബിജെപി നേതൃയോ​ഗത്തിലെ റിപ്പോർട്ടിം​ഗ്. കോൺ​ഗ്രസിന്റെ പരമ്പരാ​ഗത വോട്ട്ബാങ്കുകളിൽ ശ്രീധരന് കടന്നു കയറാനായി. പാലക്കാട് മുൻസിപ്പാലിറ്റിയിൽ മികച്ച ലീഡ് കിട്ടാൻ സാധ്യതയുണ്ട്. എൽഡിഎഫിന്റെയും യുഡിഎഫിന്റെ കൈവശമുള്ള 4 പഞ്ചായത്തുകളിലും ശ്രീധരൻ മുന്നിലെത്തുമെന്നാണ് പ്രതീക്ഷ.  ഷാഫി പറമ്പിലിനെ ആയിരത്തോളം വോട്ടുകൾക്ക് പിന്തള്ളി ഇ ശ്രീധരൻ നിയമസഭയിൽ എത്തുമെന്നാണ് ബിജെപി കരുതുന്നത്.

മഞ്ചേശ്വരമാണ് ബിജെപി ഉറപ്പിക്കുന്ന മറ്റൊരു മണ്ഡലം. 2016 ൽ തലനാരിഴക്ക് കൈവിട്ട മണ്ഡലത്തിൽ താമര വിരിയുമെന്ന് കോർ കമ്മിറ്റി യോ​ഗം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേ സമയം കെ സുരന്ദ്രൻ മത്സരിച്ച മറ്റൊരു മണ്ഡലമായ കോന്നിയിൽ ബിജെപിക്ക് സാധ്യതയില്ലെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. 

നിയമസഭയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി വിലയിരുത്തി. ഈ ഘട്ടത്തിൽ ബിജെപി നിർണായക ശക്തിയാവുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More