വായുവില്‍ തങ്ങിനില്‍ക്കുന്ന കൊവിഡ്‌ വൈറസ് കണ്ടെത്തി; ശ്രീലങ്കയില്‍ മെയ്‌ 31 വരെ കര്‍ശന നിയന്ത്രണം

കൊളംബോ: ലോകമാകെ കൊവിഡ്‌ വൈറസിന്‍റെ വിവിധ വകഭേദങ്ങളുടെ പഠനങ്ങളും പ്രതിവിധികളും ത്വരിതഗതിയില്‍ നടക്കുന്നതിനിടയിലാണ് ഭീതി പടര്‍ത്തുന്ന വാര്‍ത്ത ശ്രീലങ്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മാസ്ക്കിനെയും ശാരീരിക അകലം പാലിക്കലിനെയും അപ്രസക്തമാക്കിക്കൊണ്ട് വായുവില്‍ തങ്ങിനില്‍ക്കുന്ന വൈറസ് ആണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. നിരവധി ചെറുപ്പക്കാരില്‍ ഈ ഇനം വൈറസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം.

ഇപ്പോള്‍ കണ്ടെത്തിയ ഈ വൈറസിന് വായുവില്‍ ഒരു മണിക്കൂര്‍ തങ്ങി നില്‍ക്കാനുള്ള ശേഷിയുണ്ട് എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ വ്യാപിക്കുന്ന കൊവിഡ്‌ വൈറസിനേക്കാള്‍ പതിന്മടങ്ങ്‌ പ്രഹരശേഷിയുള്ള ഈ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുമെന്ന് ശ്രീലങ്കയിലെ ശ്രീ ജയവര്‍ധനെപുര യൂണിവേഴ്സിറ്റി ഇമ്മ്യൂണോളജി ആന്‍ഡ് മോളിക്യുലര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. നിലിക മാളവികെയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടകരമായ ഈ കണ്ടെത്തലിനെ തുടര്‍ന്ന് ശ്രീലങ്ക ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മേയ് 31 വരെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ തുടരും. പുതിയ വൈറസ് അതിവേഗത്തില്‍ വ്യാപിക്കുന്നതായാണ് വിവരം. അതേസമയം കേരളത്തില്‍ അടുത്തിടെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 11 പേരില്‍ ജനിതക വകഭേദം വന്ന വൈറസിനെയാണ് കണ്ടെത്തിയത്. എന്നാല്‍ അത് ശ്രീലങ്കയില്‍ കണ്ടെത്തിയ തരത്തില്‍ വായുവില്‍ തങ്ങിനില്‍ക്കുന്നതോ അപകടകാരിയോ അല്ല.

Contact the author

International Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More