ഡല്‍ഹി: താന്‍ വേണമെങ്കില്‍ തിരികെ പോയി ചായക്കട തുടങ്ങാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി നടന് സിദ്ധാര്‍ത്ഥ്. പ്രധാനമന്ത്രിയായി അധികാരമേല്ക്കുന്നതിനുമുന്പ് 2014-ല്‍ നരേന്ദ്രമോദി പോസ്റ്റ് ചെയ്ത ട്വീറ്റാണ് സിദ്ധാര്‍ത്ഥ് കുത്തിപ്പൊക്കിയത്.
'ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാര്‍ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് വേണമെങ്കില്‍ തിരികെ പോയി ഒരു ചായക്കട തുടങ്ങാം. എന്നാല്‍ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത് ' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഈ മനുഷ്യന് പറയുന്ന എല്ലാ പോയിന്റുകളും ഞാന്‍ അംഗീകരിക്കുന്നു, നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ എന്നാണ് മോദിയുടെ ട്വീറ്റിനെ റീട്വീറ്റ് ചെയ്ത് സിദ്ധാര്‍ത്ഥ് എഴുതിയത്. മോദി സര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കുന്നയാളാണ് നടന് സിദ്ധാര്‍ത്ഥ്.
കഴിഞ്ഞ ദിവസം ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ എല്ലാവര്ക്കും സൗജന്യ വാക്സിനെന്ന ബിജെപിയുടെ പ്രസ്താവനയെയും സിദ്ധാര്‍ത്ഥ് റീട്വീറ്റ് ചെയ്തിരുന്നു. ബിജെപിയുടെ ഭരണം അവസാനിക്കുമ്പോള്‍ രാജ്യം യഥാര്‍ത്ഥ പ്രതിരോധ ശേഷി നേടുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.