കൊവിഡ്; ലോക്ക് ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍. മെയ് 3 വരെയ്ക്കാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആറുദിവസത്തെ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം. അവശ്യ സര്‍വ്വീസുകളൊഴികെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കുന്നതില്‍ പിഴവുകള്‍ പറ്റിയെങ്കിലും മറ്റ് ചില കാര്യങ്ങളില്‍ നാം വിജയിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമാവുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. നിലവില്‍ കേന്ദ്രത്തില്‍ നിന്ന് ഡല്‍ഹിക്കായുളള ഓക്‌സിജന്‍ ക്വാട്ട 480ല്‍ നിന്ന് 490 മെട്രിക് ടണ്‍ ആയി ഉയര്‍ത്തിയിട്ടുണ്ട് എന്നാല്‍ സംസ്ഥാനത്തിന് 700 മെട്രിക് ടണ്‍ ആണ് ആവശ്യം. ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി നേരിടാനായി സര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചതായും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,69,60,172 ആയി. 2767 പേര്‍ക്കാണ് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. രാജ്യത്ത കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,92,311 ആയി. 2,17,113 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയത് 1,40,85,110 പേരാണ്. 26,82,751 പേരാണ് നിലവില്‍ ചികിത്സയിലുളളത്

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More