നൊമാഡ് ലാന്‍ഡിന് ഓസ്കാര്‍; ക്ലൂയി ഷാവോ സംവിധായക

ലോസ് ആഞ്ചലസ്: 93-ാമത് ഓസ്കാർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം. സംവിധായകന്‍, നടന്‍, നടി തുടങ്ങി 23 വിഭാഗങ്ങളിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ഏഷ്യന്‍ ചിത്രങ്ങളുടെ മുന്നേറ്റംകൊണ്ട് ശ്രദ്ധേയമായ ഇത്തവണത്തെ അവാര്‍ഡ് നിശയില്‍ ഏഷ്യന്‍ ചിത്രമായ നൊമാഡ് ലാന്‍ഡ് മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ കരസ്ഥമാക്കി. നൊമാഡ് ലാന്‍ഡ് ഒരുക്കിയ ചൈനക്കാരിയായ ക്ലൂയി ഷാവോയാണ് മികച്ച സംവിധായിക. ഓസ്കറില്‍ സംവിധാനത്തിനുള്ള പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയാണ്‌ ക്ലൂയി ഷാവോ. ചിത്രം, സംവിധായിക, നടി എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് നൊമാഡ് ലാന്‍ഡ് നേടിയത്.

 'ദി ഫാദര്‍'  എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്തണി ഹോപ്കിന്‍സ് ഓസ്കാര്‍ പുരസ്കാരം നേടി. ഇത് രണ്ടാം തവണയാണ് ആന്തണി ഹോപ്കിന്‍സ് ഓസ്കാര്‍ പുരസ്കാരം നേടുന്നത്. 1992 ല്‍ ദി സൈലന്‍സ് ഓഫ് ദി ലാംപിലെ പ്രകടനത്തിനാണ് ആദ്യമായി ഓസ്കാര്‍ നേടിയത്. പിന്നീട് ആറുതവണ ഓസ്കാര്‍ നോമിനേഷന്‍ നേടിയിട്ടുണ്ട്. അവസാന പട്ടികയിലുണ്ടായിരുന്ന ഗാരി ഓള്‍ഡ്‌മാന്‍, റിസ് അഹമദ്, ചാട്വിക് ബോസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ആന്തണി ഹോപ്കിന്‍സ് ഓസ്കാര്‍ പുരസ്കാരം നേടിയത്.

നൊമാഡ് ലാന്‍ഡിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഫ്രാന്‍സെസ് മെക്ഡോര്‍മന്‍സ് നേടി. ഇത് നാലാം തവണയാണ് മെക്ഡോര്‍മന്‍സ് മികച്ച നടിക്കുള്ള പുരസ്കാരം നേടുന്നത്. ആകെ 7 തവണ ഓസ്കാര്‍ നോമിനേഷന്‍ നേടിയിട്ടുണ്ട്. അവസാന പട്ടികയിലുണ്ടായിരുന്ന ഗാരി മല്ലിഗന്‍, ആന്ദ്രെ ഡേ, വയോല ഡേവിസ്, വനേസ കേര്‍ബി എന്നിവരെ പിന്തള്ളിയാണ് ഫ്രാന്‍സെസ് മെക്ഡോര്‍മന്‍സ് ഓസ്കാര്‍ പുരസ്കാരം നേടിയത്.

മികച്ച സഹനടിയായി മിനാരി എന്ന ചിത്രത്തിലെ അഭിനയത്തിന് യുങ്ങ് യുങ്ങ് അര്‍ഹയായി. ജൂദാസ് ആന്‍ഡ് ബ്ലാക്ക് മിശിഹ എന്ന ചിത്രത്തിലെ അഭിനയത്തിന് ദാനിയല്‍ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ഫീച്ചര്‍ ഫില്മായി അനദര്‍ റൌണ്ടും ഡോകുമെന്‍ററി സിനിമയായി മൈ ഒക്ടപസും, ആനിമേറ്റഡ് ചിത്രമായി സോളും  ഓസ്കാര്‍ നേടി.

മികച്ച ചായാഗ്രാഹണത്തിനും പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുമുള്ള പുരസ്കാരങ്ങള്‍ മാന്‍ക് നേടി.  മികച്ച ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ടായിരുന്ന ദി ഫാദര്‍' അഡാപ്റ്റഡ് സ്ക്രീന്‍ പ്ലേക്കുള്ള പുരസ്കാരം നേടി. അരവിന്ദ് അഡിഗയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കയ ദി വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തെ പിന്തള്ളിയാണ് ദി ഫാദര്‍' പുരസ്കാരത്തിന് അര്‍ഹമായത്.

ആകെ 23 വിഭാഗങ്ങളിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ലോസാഞ്ചൽസിൽ ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് ആരംഭിച്ച ചടങ്ങ് മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. ഫെബ്രുവരി 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന 93 മത് ഓസ്‌കർ അവാർഡ് ദാന ചടങ്ങുകൾ, കൊവിഡ് രൂക്ഷമായതോടെ ഏപ്രിൽ 25ലേക്ക് മാറ്റുകയായിരുന്നു.

ചടങ്ങ്. 2021 ഫെബ്രുവരി 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന 93 മത് ഓസ്‌കർ അവാർഡ് ദാന ചടങ്ങുകൾ, കൊവിഡ് രൂക്ഷമായതോടെ ഏപ്രിൽ 25ലേക്ക് മാറ്റുകയായിരുന്നു. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More