ഒഡിഷ കൊവിഡ്‌ വാക്സിന്‍ സൌജന്യമായി നല്‍കും -മുഖ്യമന്ത്രി നവീന്‍ പട്നായിക്

ഭുവനേശ്വര്‍: കേരളത്തിനും, വാക്സിന്‍ സൌജന്യമായി നല്‍കാന്‍ തീരുമാനിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്കും പിറകെ സൌജന്യ കൊവിഡ്‌ വാക്സിന്‍ നല്‍കും എന്ന വാഗ്ദാനവുമായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായികും രംഗത്തുവന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായിരിക്കുമെന്നും ഇതിനായി 2000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി അനുവദിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 18 മുതല്‍ 45 വയസ്സുവരെ പ്രായമുള്ള 2 കോടിയോളം ആളുകളാണ് സംസ്ഥാനത്തുള്ളത്. ഈ വിഭാഗത്തിലുള്ള എല്ലാവര്‍ക്കും  വാക്സിന്‍ സൌജന്യമായിരിക്കും.

കൊവിഡ്‌ വാക്സിന്‍ സൌജന്യമായി നല്‍കും എന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം വിവിധ സംസ്ഥാന ഭരണ നേതൃത്വങ്ങളില്‍ നിന്ന് ഉയരുകയാണ്. ഇതിനിടയിലാണ് 18 വയസ്സുമുതല്‍  45 വരെ പ്രായമുള്ളവര്‍ സ്വന്തം പണം നല്‍കി വാക്സിനേഷന്‍ നടത്തണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നത്. ഇതിനോടുള്ള പ്രതിഷേധം സംസ്ഥാനങ്ങളില്‍ വ്യാപകമാകുകയാണ്.

സൌജന്യ വാക്സിന്‍ വാഗ്ദാനം നല്‍കിയ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം രണ്ടു കോടിയിലധികം രൂപ വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത കാമ്പയിനിന്റെ ഭാഗമായാണ് ഇത് നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നയത്തെ തള്ളിക്കൊണ്ട് സൌജന്യ വാക്സിന്‍ വാഗ്ദാനവുമായി പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ, ജാര്‍ഖണ്ട്‌, തെലങ്കാന, ആന്ധ്രാ പ്രദേശ്, അസം, സിക്കിം, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും രംഗത്തുവന്നിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

More
More
National Desk 18 hours ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

More
More
National Desk 19 hours ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

More
More
National Desk 20 hours ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

More
More
National Desk 21 hours ago
National

'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

More
More