സിദ്ദിക്ക് കാപ്പന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി; എയിംസിലേക്ക് മാറ്റണമെന്ന ഹര്‍ജി നാളെ പരിഗണിക്കും

ഡല്‍ഹി: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശ് പൊലിസ് കസ്റ്റഡിയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിക്ക് കാപ്പന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജാരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും മൂലം പ്രയാസപ്പെടുന്ന സിദ്ദിക്ക് കാപ്പനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കണമെന്ന കേരളത്തിലെ എംപി മാരുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി നടപടി. ഹര്‍ജി നാളെ പരിഗണിക്കും.

നിലവില്‍ മധുരയിലെ കെ എം മെഡിക്കള്‍ കൊളേജില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദിക്ക് കാപ്പന്‍ കൊവിഡ് ബാധിതനാണ്. മെച്ചപ്പെട്ട ചികിത്സക്കായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലോ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലോ കാപ്പനെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ യു ഡബ്ലു ജെ യും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കെ യു ഡബ്ലു ജെക്കും കാപ്പന്റെ ഭാര്യ റൈഹാനത്തിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ വിത്സണ്‍ മാത്യുവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതി ഉത്തരവായത്. കാപ്പനെ ആശുപത്രിക്കിടക്കയില്‍ ചങ്ങലക്കിട്ടിരിക്കുകയാണ് എന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഇതിനെ എതിര്‍ത്തെങ്കിലും കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More