ബീഡ്: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഹൃദയം തകര്‍ക്കുന്ന കാഴ്ച്ചകളാണ് ദിനംപ്രതി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അത്തരത്തിലൊന്നാണ് മഹാരാഷ്ട്രയില്‍ നിന്നും വരുന്നത്. കൊവിഡ് ബാധിച്ച് മരിച്ച ഇരുപത്തിരണ്ട് പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് കുത്തിനിറച്ച ആംബുലന്‍സിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.
മഞ്ഞ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കുത്തിനിറച്ചിരിക്കുകയാണ്. സ്വാമി രാമാനന്ദ് തീര്‍ത്ഥ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങളാണ് അത്. മൃതദേഹങ്ങള്‍ കുത്തിനിറക്കുന്ന ദൃശ്യങ്ങള്‍ മരിച്ചവരുടെ ബന്ധുക്കള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബീഡ് ജില്ലാ കളക്ടര്‍ രവീന്ദ്ര ജഗ്തപ് അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സുകള്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് ലഭിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ ന്യായം.