സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനായി, വീണ്ടും ജയിലിലേക്ക് മാറ്റിയെന്ന് യുപി സര്‍ക്കാര്‍

ഡല്‍ഹി: യുപിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനായെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രോഗം ഭേദമായതിനാല്‍ സിദ്ദിഖ് കാപ്പനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റി. കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയതായും യുപി സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സിദ്ദിഖ് കാപ്പന് മുറിവേറ്റിരുന്നതായി പറയുന്നുണ്ട് എന്നാല്‍ എങ്ങനെയാണ് മുറിവ് പറ്റിയതെന്ന് വ്യക്തമാക്കിയിട്ടില്ല. കാപ്പന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിദ്ദിഖ് കാപ്പന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനവിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ വാദം. സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയാണ് യുപി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊവിഡ് ബാധിച്ച് ആരോഗ്യനില മോശമായ നിലയിലാണ് സിദ്ദിഖ് കാപ്പനെ മധുരയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.

ആശുപത്രിയില്‍ കാപ്പന് മോശം ചികിത്സയാണ് ലഭിക്കുന്നത്, ആവശ്യത്തിന് ഭക്ഷണം പോലും നല്‍കാതെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണെന്നും സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന ആരോപിച്ചിരുന്നു. ഹത്രാസില്‍ കൂട്ട ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. 

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

'ഞാനും മനുഷ്യനാണ്, സങ്കടവും വേദനയും തോന്നി'; ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി പരാമര്‍ശത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റ്

More
More
National Desk 10 hours ago
National

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും വീണ്ടും കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

മോദിക്ക് ജയ് വിളിച്ച് ആള്‍ക്കൂട്ടം, മറുപടിയായി ഫ്‌ളൈയിംഗ് കിസ് നല്‍കി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ്‌ ഷോ നടത്തി; പരാതിയുമായി കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ഭാരത് ജോഡോ യാത്രയെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു- അശോക് ഗെഹ്ലോട്ട്

More
More