ഡല്‍ഹിയില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ പ്രാബല്യത്തില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്റ്റണല്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയേക്കാള്‍ അധികാരം നല്‍കുന്ന ദേശീയ തലസ്ഥാന മേഖല ഭേദഗതി ബില്ല് പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുളള ഡല്‍ഹി മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ലഫ്റ്റണല്‍ ഗവര്‍ണറുടെ അനുമതി വേണം. നിയമസഭയ്ക്ക് പുറത്തുളള ഡല്‍ഹി സര്‍ക്കാരിന്റെ ഏത് വിഷയങ്ങളിലും ഇനി ഗവര്‍ണര്‍ക്ക് ഇടപെടാം.

മാര്‍ച്ച് 28-നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലില്‍ ഒപ്പുവച്ചത്. ആംആദ്മിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനെ വക വയ്ക്കാതെയാണ് ബിജെപി സര്‍ക്കാര്‍ നിയമം പാസാക്കിയത്. 2018-ല്‍ ഡല്‍ഹി സര്‍ക്കാരും ലഫ്റ്റണല്‍ ഗവര്‍ണറും തമ്മിലുണ്ടായ തര്‍ക്കമാണ് ദേശീയ തലസ്ഥാന മേഖല ഭേദഗതി നിയമത്തിലെത്തി നില്‍കുന്നത്. സുപ്രീംകോടതി വരെയെത്തിയ പ്രശ്‌നത്തില്‍ മൂന്നുവര്‍ഷത്തിനകം തന്നെ ഡല്‍ഹി ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുളള നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജനപ്രീതിയില്‍ മോദി അസ്വസ്ഥനാണ് അതിനാലാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് എന്നായിരുന്നു ആംആദ്മിയുടെ പ്രതികരണം. ബില്ലിനെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ കര്‍ഷകരെ പിന്തുണച്ചതാണ് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്നും ആംആദ്മി ആരോപിച്ചു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More