ഒരു പത്രമെങ്കിലും മോദിയോട് രാജി ആവശ്യപ്പെടുമോ - റാണ അയൂബ്

ഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജി വയ്ക്കാന്‍ ഇന്ത്യയിലെ ഏതെങ്കിലും പത്രം ആവശ്യപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തക റാണ അയൂബ്. 'കൊവിഡ് ബാധിച്ച് ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നവരുടെ പേരുകള്‍ ഏതെങ്കിലും പത്രങ്ങള്‍ അവരുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുമോ? ഏതെങ്കിലും പത്രം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ചോദിക്കുകയും മോദിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുമോ? ഒരെണ്ണം പോലുമില്ല. ഒരെണ്ണം പോലുമില്ല' - റാണ അയൂബ് ട്വീറ്റ് ചെയ്തു.

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ ബിജെപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും റാണ അയൂബ് ആരോപിച്ചു. ഇന്ത്യയിലെ ജനങ്ങളെയും അവര്‍ കാണിക്കുന്ന മനുഷ്യത്വത്തെയും ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും റാണ അയൂബ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതില്‍ മോദി ഭരണകൂടം വരുത്തിയ വീഴ്ച്ചകളെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 12 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More