ഡ്രൈവര്‍ കം കണ്ടക്ടർ ഡ്യൂട്ടി നിർത്തലാക്കുന്നു; കെഎസ്ആർടിസിക്കെതിരെ പ്രതിഷേധം

കെഎസ്ആർടിസിയുടെ ദീർഘ ദൂര സർവീസുകളിൽ വിജയകരമായി നടക്കുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തലാക്കുന്നു. നടപടിക്കെതിരെ പ്രതിഷേധവുമായി ഡ്രൈവര്‍മാര്‍ രംഗത്തുവന്നുകഴിഞ്ഞു. കെഎസ്ആർടിസി തയാറാക്കിയ ക്രൂ ചേഞ്ച് ഷെഡ്യൂൾ അനുസരിച്ച് രാത്രി ഉറക്കമിളച്ചു കൂടുതൽ ദൂരം വാഹനമോടിക്കേണ്ടി വരുമെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു.  ഡ്രൈവര്‍മാര്‍ക്ക് കണ്ടക്ടര്‍ പരിശീലനവും കൂടി നല്‍കി നടപ്പാക്കിയ പദ്ധതിപ്രകാരം എട്ടുമണിക്കൂര്‍ ഇടവേളയില്‍ രണ്ടുപേര്‍ മാറിമാറി ബസ് ഓടിച്ചിരുന്നതാണ് നിര്‍ത്തലാക്കിയത്. 

കണ്ടക്ടർ ലൈസൻസുള്ള 2 ഡ്രൈവർമാരെ ദീർഘദൂര ബസുകളിൽ ഡ്യൂട്ടിക്കു നിയോഗിക്കുന്നതാണു ഡ്രൈവർ കം കണ്ടക്ടർ സംവിധാനം. അത് നിര്‍ത്തലാക്കിയാല്‍ ദീർഘദൂര സർവീസ് അല്ലാത്ത റൂട്ടിൽ അധികമായി ജീവനക്കാരെ നിയോഗിക്കേണ്ട സാഹചര്യം ഉണ്ടായേക്കും. എന്നാല്‍, ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുന്നത് സിംഗിള്‍ ഡ്രൈവര്‍ ‍ഡ്യൂട്ടി സമ്പ്രദായത്തിലാണെന്നാണ് കെഎസ്ആർടിസിയുടെ വാദം. മാനേജ്മെന്റ് തലപ്പത്തുള്ള ചിലരും ചില ട്രേഡ് യൂണിയനുകളുമാണു ഗൂഢനീക്കത്തിനു പിന്നിലെന്നു കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് സണ്ണി തോമസ് പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നടി ആക്രമിക്കപ്പെട്ട സംഭവം; ഇനി ഒരു പ്രശ്‌നം വന്നാല്‍ ആരും സഹായത്തിനായി എ എം എം എയെ സമീപിക്കില്ല- അര്‍ച്ചനാ കവി

More
More
Web Desk 19 hours ago
Keralam

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കാണും

More
More
Web Desk 19 hours ago
Keralam

വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജ്ജ് കസ്റ്റഡിയില്‍

More
More
Web Desk 21 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ല - ഹൈക്കോടതി

More
More
Web Desk 22 hours ago
Keralam

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി

More
More
Web Desk 1 day ago
Keralam

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല; കോടതിയില്‍ നിന്ന് കൂടുതല്‍ സമയം തേടുമെന്ന് സര്‍ക്കാര്‍

More
More