'റിസൈന്‍ മോദി' ഹാഷ്ടാഗ് ക്യാംപയ്ന്‍ 'അറിയാതെ' നിരോധിച്ച് ഫേസ്ബുക്ക്!

പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള #ResignModi എന്ന ക്യാംപയ്ന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. സംഭവം വിവാദമായതോടെ 'അറിയാതെ സംഭവിച്ചതാണെന്ന' വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. 

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പൊതുജനാരോഗ്യ ദുരന്തമായി മാറിയതില്‍ ബിജെപി സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. 'ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു കൊണ്ടല്ല. അതിനാല്‍ തന്നെ അത് പുനഃസ്ഥാപിച്ചിട്ടുണ്ട്' എന്ന് ഫെയ്‌സ്ബുക്ക് കമ്പനി വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകളും നീക്കം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ട്വിറ്ററിന്റെ ഈ നീക്കം. കേന്ദ്രത്തില്‍ ബിജെപി അധികാരമേറ്റതിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ സ്വതന്ത്രാഭിപ്രായത്തിന്റെ വാ മൂടിക്കെട്ടാന്‍ നിരവധിയായ ശ്രമങ്ങള്‍ നടക്കുന്നു എന്ന് പരക്കെ വിമര്‍ശനമുയരുന്നുണ്ട്.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 7 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 8 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More