കർണാടകയിൽ മൂവായിരത്തോളം കൊവിഡ് ബാധിതരെ കുറിച്ച് വിവരമില്ല

കര്‍ണ്ണാടകയില്‍ കൊവിഡ് രോഗബാധിതരായ മൂവായിരത്തോളം പേർ മുങ്ങിയെന്ന് സർക്കാർ. രോ​ഗം സ്ഥിരീകരിച്ച ശേഷം ഇവർ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്നും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. ഇവരെ അടിയന്തരമായി  കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായവരോട് ഹെൽപ്പ് ലൈനുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആരോ​ഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.  ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ പിന്നിൽ, ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകൾക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. 

കർണാടകയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ രോ​ഗികളെ കാണാതാകുന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. 14 ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രാത്രി 9 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.  അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ തുറക്കാം. 

കഴിഞ്ഞ ദിവസം കർണാടകയിൽ 39,047 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണ 14.39 ലക്ഷമായി. ബെം​ഗളൂരു ന​ഗരത്തിൽ മാത്രം  22,596 രോ​ഗികളാണുള്ളത്. ഇവിടെ മാത്രം മൂന്ന് ലക്ഷത്തിലധികം സജീവ കേസുകള്‍ ഉണ്ട്.   മഹാരാഷ്ട്ര കഴിഞ്ഞാല്‍  കര്‍ണാടകയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ളത്. 

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More