കൊടകര കുഴൽപ്പണക്കേസ് ബിജെപി-ആർഎസ്എസ് നേതാക്കളിലേക്ക്

കൊടകര കുഴൽപ്പണക്കേസ് ബിജെപി-ആർഎസ്എസ് നേതാക്കളിലേക്ക്. കേസുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. ബിജെപിയുടെ മുൻ കോഴിക്കോട് ജില്ലാ ട്രഷററാണ് നായിക്ക്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി ഏറെ അടുപ്പമുള്ളയാളാണ് നായിക്ക്.  കേസിൽ ഇന്ന് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അലി എന്നയാളാണ് അറസ്റ്റിലായത്. 

കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് തൃശ്ശൂര്‍ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. നായിക്കിന് ധർമരാജനാണ് പണം നൽകിയത്. ധർമരാജന്റെ സഹായി ജംഷീറാണ് പണം കവർന്നതായി പൊലീസിൽ പരാതി നൽകിയത്. ഷംജീറിന്റെ ഡ്രൈവർ  റഷീദാണ് കുഴൽപ്പണം കടത്തുന്നതായി പൊലീസിന് വിവരം ചോർത്തി നൽകിയത്.ഭൂമിയിടപാടിന് പണം കടത്തിയെന്നാണ് ധർമരാജൻ പൊലീസിനോട് പറഞ്ഞത്.

കേസിൽ 5 പേരെകൂടി  പിടികൂടാനുണ്ട്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയാൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.താൻ ആർഎസ്എസ് പ്രവർത്തകനാണെന്നും സുനിൽ നായിക്കുമായി ഏറെക്കാലമായി ബിസിനസ് ബന്ധമുണ്ടെന്നും ധർമരാജൻ വ്യക്തമാക്കി.

ധര്‍മരാജന്‍ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തു എന്നാണ് പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 6 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 10 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 11 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More