വോട്ടെണ്ണല്‍ ദിനത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍

We 5 months ago

വോട്ടെണ്ണല്‍ ദിനത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതേ സമയം നിയന്ത്രണങ്ങള്‍ വോട്ടെണ്ണലിനെ ബാധില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍,  മറ്റ് സഹായികൾ തുങ്ങിയവർക്ക്  ലോക്ക്ഡൗണില്‍ ഇളവ് നൽകിയിട്ടുണ്ട്.  ഇവർക്കായി വാഹനങ്ങൾ ഓടാൻ അനുവദിക്കും.  മെട്രോ സര്‍വീസ് നിയന്ത്രണങ്ങളോടെ ഉണ്ടാകും .

കര്‍ണാടക ഗോവ ഉത്തർ പ്രദേശ് സംസ്ഥാനങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കർഫ്യു, വാരാന്ത്യ ലോക്ഡൗൺ എന്നിവ ഫലപ്രദമാകാത്തതിനെ തുടർന്നാണ് സമ്പൂർണ ലോക്ഡൗൺ ഇവിടങ്ങളിൽ പ്രഖ്യാപിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ലോക്ഡൗൺ ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.

Contact the author

We

Recent Posts

Web Desk 9 hours ago
Keralam

പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയം - വി. ഡി. സതീശന്‍

More
More
Web Desk 11 hours ago
Keralam

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി

More
More
Web Desk 13 hours ago
Keralam

കരാറുകാരുമായി മന്ത്രിയെ കാണല്‍; മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

More
More
Web Desk 14 hours ago
Keralam

അജ്ഞത കുറ്റമല്ല; അലങ്കാരമാക്കരുത് ; വെള്ളക്കെട്ടിലെ ഡ്രൈവിങ്ങിനെതിരെ കെ എസ് ആര്‍ ടി സി

More
More
Web Desk 15 hours ago
Keralam

കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കും; യൂട്യൂബ് ചാനല്‍ തുടങ്ങി ചെറിയാന്‍ ഫിലിപ്പ്‌

More
More
Web Desk 1 day ago
Keralam

ജയില്‍ സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കി മുട്ടില്‍ മരംമുറിക്കേസ് പ്രതി

More
More