ഇന്ത്യക്ക് സഹായമെത്തിച്ച്, യു എസ് പൌരന്മാരെ തിരിച്ചുവിളിച്ച് അമേരിക്ക

വാഷിംഗ്‌ടണ്‍: ഇന്ത്യയില്‍ കൊവിഡ്‌ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ തങ്ങുന്ന അമേരിക്കന്‍ പൌരര്‍ ഉടന്‍ രാജ്യം വിടണമെന്ന് യു എസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് തങ്ങളുടെ പൌരരുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. 

''അമേരിക്കന്‍ പൌരരാരും ഇപ്പോള്‍ ഇന്ത്യയിലേക്ക് പോകരുത്. നിലവില്‍ ഇന്ത്യയിലുള്ളവര്‍ ഉടന്‍ ഇന്ത്യ വിടണം, എല്ലാവര്‍ക്കും യാത്രാ സൌകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ദിനേന വിമാന സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തണം, ഇന്ത്യയില്‍ കൊവിഡ്‌ ചികിത്സക്ക് പരിമിതമായ സൌകര്യങ്ങള്‍ മാത്രമേയുള്ളൂ'- ഇങ്ങനെയാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റി നിര്‍ദ്ദേശം. പല യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയിലേക്കുള്ള തങ്ങളുടെ പൌരരുടെ യാത്ര പെര്‍മിറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആസ്ത്രേലിയയും ഇന്ത്യയിലേക്കുള്ള യാത്ര വിലക്കിയിട്ടുണ്ട്. 

ഇതിനിടെ കൊവിഡ്‌ വ്യാപനത്തില്‍ ഇപ്പോള്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് അമേരിക്ക അടിയന്തിര മെഡിക്കല്‍ സഹായം എത്തിച്ചു. അമേരിക്ക അയച്ച രണ്ടു വിമാനങ്ങളില്‍ ആദ്യത്തേത് ഡല്‍ഹിയില്‍ എത്തി. എമര്‍ജന്‍സി ടെസ്റ്റ്‌ കിറ്റുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ഒകിസിജന്‍ ജനറേഷന്‍ കിറ്റുകള്‍ തുടങ്ങിയവയാണ് ആദ്യ വിമാനത്തില്‍ അയച്ചിരിക്കുന്നത്. പ്രത്യേക വ്യോമസേനാ വിമാനമാണ് ഡല്‍ഹിയില്‍ എത്തിയത്. സഹായങ്ങളുമായി അടുത്തയാഴ്ച കൂടുതല്‍ വിമാനങ്ങള്‍ എത്തുമെന്ന് യു എസ് എംബസി അറിയിച്ചു.

Contact the author

Web Desk

Recent Posts

National Desk 3 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 6 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More