നാലുലക്ഷത്തിനോടടുത്ത് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,86,452 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 3498 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.ഇതോടെ ആകെ മരണ സംഖ്യ 2,08,330 ആയി ഉയര്‍ന്നു.  നിലവില്‍ 31,70,288 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 2,97,4540 പേര്‍ കൂടി രോഗമുക്തി നേടി.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്നാട്  തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. മഹാരാഷ്ട്രയില്‍ അറുപതിനായിരം കൊവിഡ് കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. 771 പേര്‍ കൊവിഡ്  മൂലം മരണപ്പെട്ടു. കര്‍ണാടകയില്‍ 35,089 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 270 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തര്‍പ്രദേശില്‍ 35,156 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 298 പേര്‍ മരിച്ചു.  ഗുജറാത്തില്‍ 14,327 പേര്‍ക്കും തമിഴ്നാട്ടില്‍  17897 പേര്‍ക്കുമാണ് പുതുതായി  കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 38,607 പേര്‍ക്കാണ്. എറണാകുളത്തും കോഴിക്കോടും തൃശൂരുമാണ് ഏറ്റവും കൂടുതല്‍ രോഗികളുളളത്. 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 അണ്. 48 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ആകെ മരണം 5259 ആയി.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More