'എണ്ണിതോല്‍പ്പിക്കാന്‍ അനുവദിക്കരുത്, സര്‍വ്വേ ഫലങ്ങള്‍ കണ്ട് ആത്മമിശ്വാസം കൈവിടരുത്': കുഞ്ഞാലികുട്ടി

യുഡിഎഫിന് അനുകൂലമായ ട്രെന്റാണ് സംസ്ഥാനത്തുള്ളതെന്നും എക്‌സിറ്റ് പോളുകള്‍ കണ്ട് യുഡിഎഫ് പ്രവര്‍ത്തകരും വോട്ട് ചെയ്തവരും വഞ്ചിതരാവരുതെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി. കഴിഞ്ഞ പാര്‍ലമെന്റ് ഫലത്തിന് സമാനമായ ട്രെന്റ് ആവര്‍ത്തിക്കുമെന്നും പരസ്പര വിരുദ്ധമായ സര്‍വ്വേകള്‍ യുഡിഎഫിന്റെ സാധ്യതയാണ് കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് പ്രവര്‍ത്തകര്‍ അവസാനം വരെ കൗണ്ടിംഗ് ഹാളില്‍ ഉണ്ടാവണം. പോസ്റ്റല്‍ വോട്ട് ക്രിത്രിമം, കൗണ്ടിംഗ് വോട്ടുകള്‍ മാറ്റിയെഴുതുന്നതടക്കമുള്ള വേലകള്‍ നേരത്തെ നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ വിജിലന്റായിരിക്കണം. പത്തോ പതിനഞ്ചോ വോട്ട് എണ്ണി തോല്‍പ്പിക്കുക എന്ന പരിപാടി ഉണ്ട്. സര്‍വ്വേകള്‍ കണ്ട് തെറ്റിദ്ധരിക്കരുത്. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് വസ്തുതാ വിരുദ്ധമായ സര്‍വ്വേകള്‍ പുറത്തിറക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ലീഗിന് ഏറ്റവും ഉറപുള്ള സീറ്റ് ആണ് കൊടുവള്ളി, അത് പോലും കിട്ടില്ല എന്ന് പറയുന്നത് ശരിയല്ല. യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ കണക്ക് സര്‍വേയുടെ അടിസ്ഥാനത്തില്‍ ആണ്.അത് കൃത്യമാണ്. ഓരോ ബൂത്തില്‍ നിന്നും ഉള്ള കണക്ക് ആണ്. അത് പ്രകാരം യുഡിഎഫ് തന്നെ വിജയിക്കും യുഡിഎഫിന് അനുകൂലമായ തരംഗം സംസ്ഥാനത്ത് ഉണ്ടെന്നും കുഞ്ഞാലികുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 2 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 4 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 5 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 5 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 6 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More